കിഴക്കന്‍ ജറൂസലമില്‍ വീണ്ടും കുടിയേറ്റ നിര്‍മാണം
text_fieldsജറൂസലം: കിഴക്കന്‍ ജറൂസലമിലെ അനധികൃത കുടിയേറ്റ മേഖലയില്‍ വീണ്ടും ഭവന നിര്‍മാണത്തിന് ഇസ്രായേല്‍ ഭരണകൂടം അനുമതി നല്‍കി. ഫലസ്തീനില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത ശൗഫാത്ത് മേഖലയില്‍ 82 ഭവനങ്ങള്‍ നിര്‍മിക്കുന്നതിനാണ് അനുമതി. മേഖലയിലെ ഒരു സന്നദ്ധ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
കിഴക്കന്‍ ജറൂസലമില്‍ ഏറ്റവും വലിയ ഇസ്രായേല്‍ കുടിയേറ്റം നടന്ന മേഖലയാണ് ശൗഫാത്ത്. ഇവിടെ നിലവില്‍ 15,000 ഇസ്രായേലികള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2010ല്‍, ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ഇവിടെ 1600 വീടുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. നാലു വര്‍ഷത്തിനുശേഷം, ആയിരം വീടുകള്‍ക്ക് വേറെയും അനുമതി നല്‍കി. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ ഭവനങ്ങളും.
കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.