റിയോ ഒളിമ്പിക്സിനു ഭീഷണിയായി സാമ്പത്തിക അടിയന്തരാവസ്ഥ
text_fieldsറിയോ ഡി ജനീറോ: ആഗസ്റ്റ് അഞ്ചിന് ഒളിമ്പിക്സ് തുടങ്ങാനിരിക്കെ ഭീഷണിയുമായി ഗവർണർ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒളിമ്പിക്സിന് മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങൾക്ക് സർക്കാർ തുക അനുവദിക്കണമെന്നും ഗവർണർ അറിയിച്ചു. എണ്ണ വിലയിലുണ്ടായ ആഗോളത്തകർച്ചയാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചതായി ബ്രസീൽ ഇടക്കാല പ്രസിഡൻറ് മൈക്കൽ ടെമർ പറഞ്ഞു.
ഒളിമ്പിക്സിന് അഞ്ച് ലക്ഷം വിദേശ സന്ദര്‍ശകരെയാണ് റിയോയില്‍ പ്രതീക്ഷിക്കുന്നത്.സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒളിമ്പിക്സ് എങ്ങനെ സംഘടിപ്പിക്കുമെന്നാണ് ലോക രാജ്യങ്ങള്‍ ആശങ്കപ്പെടുന്നത്. ദില്‍മ റൂസഫിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്തതിനു ശേഷുള്ള രാഷ്ട്രീയ പ്രതിസന്ധിക്കൊപ്പമാണ് സാമ്പത്തിക പ്രതിസന്ധിയും ബ്രസീലിന് തലവേദനയാവുന്നത്. കഴിഞ്ഞ വര്‍ഷത്തിെൻറ തുടക്കം മുതല്‍ തന്നെ ബ്രസീലില്‍ സാമ്പത്തിക മാന്ദ്യം പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.