വഴിമാറി നടക്കുന്നതാണ് എന്‍െറ വിജയം –സേതു
text_fieldsസാന്‍ഫ്രാന്‍സിസ്കോ: കവിത പേടിച്ച് കഥയിലേക്ക് പോയ ആളാണ് താന്‍ എന്ന് പ്രശസ്ത എഴുത്തുകാരന്‍ സേതു. കാലിഫോര്‍ണിയയില്‍ നടന്ന ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത് അമേരിക്ക) കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളറിയാതെ എഴുതിത്തുടങ്ങിയ ആളാണ് താനെന്നും വഴിമാറി നടക്കുന്നതാണ് തന്‍െറ വിജയമെന്നും സേതു പറഞ്ഞു.
കടല്‍കടന്നത്തെിയ മലയാളികളിലൂടെയാണ് ഭാഷയും സാഹിത്യവും നിലനില്‍ക്കുന്നതെന്ന് മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. എപ്പോഴും പുതിയ വെളിച്ചം വരുന്നത് ദൂരെനിന്നാണെന്നും അദ്ദേഹം പറഞ്ഞു.
ലാന പ്രസിഡന്‍റ് ജോസ് ഓച്ചാലില്‍ അധ്യക്ഷത വഹിച്ചു. മാടശ്ശേരി നീലകണ്ഠന്‍, സി.എം.സി, തമ്പി ആന്‍റണി, ഡോ. എം.എസ്.ടി നമ്പൂതിരി, ഷാജന്‍ ആനിത്തോട്ടം, ഗീതാജോര്‍ജ്, ജെ. മാത്യൂസ്, അനില്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. കഥാ സമ്മേളനം, നോവല്‍ സമ്മേളനം, നവമാധ്യമ സെമിനാര്‍ എന്നിവയും നടന്നു. കഥാ സമ്മേളനത്തില്‍ സി.എം.സിയുടെ കഥാ സമാഹാരം ‘വെളിച്ചം വില്‍ക്കുന്നവര്‍’ പി.കെ. പാറക്കടവ് സേതുവിന് നല്‍കി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.