യു.എസ് സേനയില്‍ ഭിന്നലിംഗക്കാര്‍ക്ക് നിരോധം നീക്കുന്നു
text_fieldsവാഷിങ്ടണ്‍: അമേരിക്കന്‍ സേനയില്‍ ഭിന്ന ലിംഗക്കാര്‍ക്കുള്ള നിരോധം നീക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. നിരോധം നീക്കുന്നതോടെ സേനയുടെത് ചരിത്രപരമായ തീരുമാനമായിരിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ ഒന്നിന് തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ പെന്‍റഗണ്‍ വൃത്തങ്ങള്‍ സന്നദ്ധമായില്ല.
നിയമത്തില്‍ മാറ്റമുണ്ടാകുന്നത് ഭിന്ന ലിംഗക്കാര്‍ക്ക് തുല്യനീതി നല്‍കുന്നതിനുള്ള നീക്കങ്ങളെ മുന്നോട്ടു കൊണ്ടുപോകുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം സ്റ്റെനി ഹോയര്‍ പറഞ്ഞു. അമേരിക്കന്‍ സേനയില്‍ ഭിന്നലിംഗക്കാര്‍ക്ക് നിരോധം വര്‍ഷങ്ങള്‍ക്കു മുമ്പേ നിലവിലുണ്ട്. സ്വവര്‍ഗരതിക്കാര്‍ അവരുടെ ലൈംഗികതയെക്കുറിച്ച് സേനക്കകത്ത് സംസാരിക്കുന്നതിനും വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.