ആറ് വയസ്സുകാരന്‍െറ വെടിയേറ്റ് സഹോദരന്‍ മരിച്ചു
text_fieldsന്യൂയോര്‍ക്: അമ്മയുടെ തോക്കെടുത്ത് കളിച്ച ആറു വയസ്സുകാരന്‍െറ വെടിയേറ്റ് സഹോരന്‍ (നാല്) മരിച്ചു. ന്യൂജഴ്സിയിലെ അപ്പാര്‍ട്മെന്‍റിന്‍െറ മൂന്നാംനിലയില്‍നിന്ന് നിറതോക്കുമായി കളിക്കുകയായിരുന്ന കുട്ടി തോക്കില്‍ ഉണ്ടയുണ്ടെന്നറിയാതെ നാലുവയസ്സുകാരന്‍െറ തലക്കു നേരെ അപ്രതീക്ഷിതമായി വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ മരണത്തിന് പ്രേരണാകുറ്റം ചുമത്തി 22കാരിയായ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ആയുധനിയമം ലംഘിച്ചതിനും കേസെടുത്തു. കഴിഞ്ഞ മാസം അമ്മൂമ്മയുടെ തലയണക്കടിയില്‍നിന്ന് തോക്കെടുത്ത് കളിച്ച അഞ്ചു വയസ്സുകാരിയും പിതാവിന്‍െറ തോക്കെടുത്ത അഞ്ചുവയസ്സുകാരിയും അബദ്ധത്തില്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.