Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2016 11:27 PM GMT Updated On
date_range 5 April 2017 4:46 AM GMTമയക്കുമരുന്ന് പ്രതിയുടെ ഐഫോണ്‍ തുറക്കണമെന്ന എഫ്.ബി.ഐ വാദം ജഡ്ജി തള്ളി
text_fieldsbookmark_border
ന്യൂയോര്‍ക്: മയക്കുമരുന്നു വ്യാപാരിയുടെ ഐഫോണ്‍ ലോക്ക് തുറക്കാന്‍ ആപ്പ്ള്‍ കമ്പനിയോടാവശ്യപ്പെടണമെന്ന എഫ്.ബി.ഐയുടെ അഭ്യര്‍ഥന യു.എസിലെ ജഡ്ജി നിരസിച്ചു. യു.എസ് മജിസ്ട്രേറ്റ് ജഡ്ജിയായ ജെയിംസ് ഓറെന്സ്റ്റണ് ആണ് സര്‍ക്കാര്‍ വാദങ്ങളെ തള്ളിയത്. ക്രിസ്റ്റല്‍ മയക്കുമരുന്നു കേസിലെ പ്രതി ജൂന്‍ ഫെങ്ങിന്െറ ഫോണിന്‍െറ പൂട്ടു തുറന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള എഫ്.ബി.ഐയുടെ ശ്രമമാണ് കോടതി വിലക്കിയത്. സാന്‍ ബെര്‍നാര്‍ഡിനോ വെടിവെപ്പ് കേസ് പ്രതി സയ്യിദ് ഫാറൂഖിന്‍െറ ഐഫോണ്‍ ലോക്ക് തുറക്കണമെന്നാവശ്യപ്പെട്ട കോടതിയുത്തരവ് ആപ്പിളും നിരസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story