പശ്ചിമേഷ്യ അധിനിവേശകരുടെ നിത്യ പ്രലോഭനം
text_fields‘കുഴപ്പം പിടിച്ച പൗരസ്ത്യ ദിക്കിലേക്ക് ലളിതമായ ആശയങ്ങളുമായാണ് ഞാന്‍ കടന്നുചെന്നത്’ 1941ല്‍ പശ്ചിമേഷ്യയില്‍ നടത്തിയ അധിനിവേശയാത്രയെ ഫ്രഞ്ച് ജനറല്‍ ചാള്‍സ് ഡീഗോള്‍ ഈ വാക്കുകള്‍കൊണ്ടാണ് വിശേഷിപ്പിച്ചത്. പടിഞ്ഞാറന്‍ മേധാവികള്‍ ഇപ്പോഴും അപ്രകാരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. കൈറോ മോചിപ്പിക്കാനായിരുന്നു തന്‍െറ ജൈത്രയാത്രയെന്ന് നെപ്പോളിയനും ഇറാഖിന്‍െറ മോചനമാണ് ലക്ഷ്യമെന്ന് ബുഷ്-ബ്ളയര്‍ കൂട്ടുകെട്ടും സിറിയയുടെ മോചനമാണ് ഉദ്ദേശ്യമെന്ന് ഒബാമയും അവകാശപ്പെട്ടു.
1941ല്‍ ഫ്രാന്‍സ് സിറിയയില്‍ നടത്തിയ അധിനിവേശങ്ങളുടെ കഥപറയുന്ന പുസ്തകത്തിന്‍െറ പ്രഥമ ഇംഗ്ളീഷ് പരിഭാഷ ‘ഇന്‍വേഷന്‍ സിറിയ 1941’ എന്‍െറ കൈകളില്‍ ഏതാനും ദിവസം മുമ്പാണ് എത്തിച്ചേര്‍ന്നത് മറ്റൊരു യാദൃശ്ചികതയാകാം. ഫ്രഞ്ച് ചരിത്രകാരന്‍ ഹെന്‍റി ഡി വെയ്ലിയുടെതാണ് ഈ കൃതി. ജനങ്ങളെയും സൈനികരെയും തുരത്തി ലബനാനെയും സിറിയയെയും ആധുനീകരിക്കാമെന്ന വാദവുമായി ഫ്രാന്‍സും ബ്രിട്ടനും മേഖലയില്‍ നടത്തിയ കൊളോണിയല്‍ അധിനിവേശങ്ങളുടെ വ്യക്തമായ ചിത്രം ഈ പുസ്തകത്തിലൂടെ നമുക്ക് ലഭിക്കും. ‘വിച്ചി ഫ്രഞ്ച്’ ജനറലായിരുന്ന ടോണി ആല്‍ബോര്‍ഡിന്‍െറ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കാം: സിറിയയിലെ അലവി ശിയാവിഭാഗം അച്ചടക്കമുള്ളവര്‍ തന്നെ. പക്ഷേ, അധികാരികളെ ധിക്കരിക്കാന്‍ ഒട്ടും മടിക്കാത്തവരാണവര്‍. ക്ഷണത്തില്‍ വികാരങ്ങള്‍ക്കടിപ്പെടുന്നവര്‍. സംസ്കാരശൂന്യര്‍’ (ഫ്രാന്‍സിന്‍െറ ഏതാനും മേഖല ‘വിച്ചി’ എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്).
വിച്ചി സേന ഡീഗോളിന്‍െറ സൈന്യവുമായും ബ്രിട്ടീഷ്-ഇറ്റാലിയന്‍ സൈനികരുമായും ഏറ്റുമുട്ടിയിരുന്നു. ഡീഗോളിന്‍െറ ഫ്രീ ഫ്രഞ്ച് ആര്‍മിയും വിച്ചി ഫ്രാന്‍സ് സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒടുവില്‍ ഫ്രഞ്ച് അഭിമാനത്തിന്‍െറ പേരില്‍ ഒത്തുതീര്‍ന്നു. വിച്ചി ഫ്രാന്‍സ് സേനയില്‍ 37,000 ഭടന്മാരാണ് പടക്കളത്തില്‍ വിന്യസിച്ചത്. ഇവരില്‍ 66 ശതമാനം പേരും യൂറോപ്യന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ ഒട്ടും ആഭിമുഖ്യമില്ലാത്ത ആഫ്രിക്കന്‍ വംശജരായിരുന്നു. ഡീഗോളിന്‍െറ സഖ്യത്തില്‍ ചേരാന്‍ വിമുഖത കാട്ടിയ പലരും ലബനീസ് ക്രൈസ്തവ യുവതികളെ ജീവിതപങ്കാളികളായി സ്വീകരിച്ച് മിഡില്‍ ഈസ്റ്റില്‍തന്നെ താമസമുറപ്പിക്കുകയും ചെയ്തു.
ഹെന്‍റി ഡി വെയ്ലിയുടെ കൃതിയിലെ കൗതുകകരമായ ചരിത്രവസ്തുതകള്‍ വായിച്ചുകൊണ്ടിരിക്കെയാണ് ബ്രിട്ടീഷ് കലാകാരനായ ടോം യങ് എന്നെ ഫോണില്‍ വിളിച്ചത്. ലബനീസ് തലസ്ഥാനമായ ബൈറൂത്തിലെ ബുസ്താനി ഹൗസ് സംരക്ഷിക്കുന്നതിനുള്ള തീവ്രയത്നത്തില്‍ മുഴുകിയിരിക്കയാണത്രെ അദ്ദേഹം. ലബനാന്‍ ബാങ്കറായ സലീം ബുസ്താനിയാണ് ഈ മന്ദിരം പണിതുയര്‍ത്തിയത്. അദ്ദേഹത്തിന്‍െറ സുന്ദരിയായ മകള്‍ ജോര്‍ജറ്റുമായി അനുരാഗത്തിലായ ബ്രിട്ടീഷ് സൈനികന്‍ ഫ്രാങ്ക് ആര്‍മര്‍ അവളെ വിവാഹം ചെയ്ത് ഇവിടെ താമസമുറപ്പിച്ചിരുന്നു. ലബനാന്‍െറ ‘മോചന’ത്തിനത്തെി പ്രണയക്കുരുക്കിലായ നിരവധി പട്ടാളക്കാരില്‍ ഒരാളായിരുന്നു ഫ്രാങ്ക്. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ബന്ധുക്കളുടെ കൈവശസ്വത്താണിപ്പോള്‍. ഇപ്പോള്‍ ബുസ്താനി ഹൗസ് മീഡിലീസ്റ്റിന്‍െറ ‘മോചനം’ ലക്ഷ്യമിട്ടത്തെിയ മറ്റു ചില സൈനികര്‍ സഖ്യശക്തികള്‍ക്ക് രഹസ്യങ്ങള്‍ കൈമാറിയതിന്‍െറ പേരില്‍ തൂക്കിലേറ്റപ്പെട്ടു; ചിലര്‍ ജീവപര്യന്തം തടവ് അനുഭവിച്ചു.
മധ്യ പൗരസ്ത്യദേശത്തേക്ക് പുറപ്പെടുന്നവര്‍ ലളിതമായ ആശയങ്ങളുമായല്ല കടന്നുവന്നതെന്ന് ഡെ വെയ്ലിയുടെ പുസ്തകം വിളംബരം ചെയ്യുന്നു. ആ യാത്രകള്‍ക്കുപിന്നില്‍ നിഗൂഢമായ പ്രേരണകള്‍ സന്നിഹിതമായിരിക്കുന്നു. റഷ്യന്‍ സൈനികരുടെ പിന്‍ബലത്തോടെയാണെങ്കിലും ബശ്ശാര്‍ അല്‍അസദ് ഇപ്പോഴും സിറിയന്‍ സിംഹാസനം വാഴുമ്പോള്‍ പഴയകാല ‘വിമോചന’ഗാഥകളുടെ പ്രസക്തി വര്‍ധിക്കുന്നതായി ഞാന്‍ കരുതുന്നു.
(കടപ്പാട്: ഇന്‍ഡിപെന്‍ഡന്‍റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.