പ്രൈമറികളിൽ ഹിലരിയും ട്രംപും മുന്നേറുന്നു; സാൻഡേഴ്സും ക്രൂസും പിന്നാലെ
text_fieldsവാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാർട്ടിയിലെ ഹിലരി കിന്‍റനും ബേണി സാൻഡേഴ്സിനും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡൊണാൾഡ് ട്രംപിനും ടോം ക്രൂസിനും ജയം. മാർച്ച് എട്ടിന് ഡെമോക്രാറ്റിക് പ്രൈമറി നടന്ന മിസിസിപ്പിയിൽ ഹിലരി ക്ലിന്‍റനും മിഷിഗനിൽ ബേണി സാൻഡേഴ്സും വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ മിസിസിപ്പി, മിഷിഗൻ പ്രൈമറികളിൽ ഡൊണാൾഡ് ട്രംപ് അനായാസ നേട്ടം കൈവരിച്ചു. അതേസമയം, ഇദാഹോ പ്രൈമറി ടെഡ് ക്രൂസ് നേടി.
മിസിസിപ്പിയിൽ ഹിലരി 83 ശതമാനവും ട്രംപ് 47 ശതമാനവും വോട്ടുകൾ നേടി. മിഷഗനിൽ സാൻഡേഴ്സ് 50 ശതമാനവും ട്രംപ് 37 ശതമാനവും വോട്ടുകൾ കരസ്ഥമാക്കി. 45 ശതമാനം വോട്ടാണ് ഇദാഹോ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ടോം ക്രൂസ് നേടിയത്. മിസിസിപ്പി, മിഷഗൻ പ്രൈമറികൾ കൂടാതെ ഹവായ് കോക്കസിലും ട്രംപ് വിജയിച്ചു.
സ്ഥാനാർഥി നിർണയത്തിന്‍റെ ഒന്നാംഘട്ടം സമാപ്തിയിലേക്ക് അടുക്കുമ്പോൾ ഡെമോക്രാറ്റിക് നിരയില്‍ മൊത്തം പ്രതിനിധികളുടെ എണ്ണത്തില്‍ സാന്‍ഡേഴ്സിനെക്കാൾ ഏറെ മുമ്പിലാണ് ഹിലരി. ഹിലരിക്ക് 1130ഉം സാന്‍ഡേഴ്സിന് 499ഉം പ്രതിനിധികളുടെയും പിന്തുണയുണ്ട്. റിപ്പബ്ലിക്കന്‍ നിരയില്‍ ട്രംപിന് 384ഉം ക്രൂസിന് 300ഉം റൂബിയോക്ക് 151ഉം പ്രതിനിധികളുടെ പിന്തുണയുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് 1237 പ്രതിനിധികളുടെയും പിന്തുണയാണ് വേണ്ടത്.
യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥി നിർണയത്തിനുള്ള ഒന്നാംഘട്ടം ജൂണ്‍ 14ന് പൂർത്തിയാകും. തുടർന്ന് ഇരുപാർട്ടികളുടെ പ്രതിനിധികള്‍ സമ്മേളിക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.