പ്രതിഷേധം കനത്തു; ട്രംപിന്‍റെ ഷിക്കാഗോ റാലി റദ്ദാക്കി
text_fieldsഷിക്കാഗോ: റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഷിക്കാഗോയിൽ നടത്താനിരുന്ന റാലി റദ്ദാക്കി. ട്രംപിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് റാലി റദ്ദാക്കിയത്. പരിപാടി നടത്താനിരുന്ന ഇലിനോയിസ് സർവകലാശാലക്ക് മുമ്പിൽ നുറുകണക്കിന് പ്രതിഷേധക്കാർ അണിനിരന്നു. ഇതേസമയം, ഒാഡിറ്റോറിയത്തിന്‍റെ അകത്തുള്ള ട്രംപ് അനുകൂലികൾ പ്രതിഷേധക്കാർക്ക് നേരെ തിരിഞ്ഞത് രംഗം വഷളാക്കുകയായിരുന്നു. ഒാഡിറ്റോറിയത്തിന് പുറത്തെത്തിയ ട്രംപ് അനുകൂലികൾ കൊടിയും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർക്കിടയിലേക്ക് നീങ്ങിയത് ഇരുവരും തമ്മിൽ ഉന്തുംതള്ളിനും വഴിവെച്ചു. ഇതോടെ പൊലീസ് ഇടപെട്ട് ഇരുവരെയും മാറ്റി.
പൊലീസുമായി നടത്തിയ ചർച്ചയിൽ റാലി റദ്ദാക്കുന്നതായി അറിയിച്ച് ട്രംപ് പ്രസ്താവന പുറത്തിറക്കി. എന്നാൽ, ചർച്ചയിൽ റാലി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ട്രംപിന്‍െറ റാലികളില്‍നിന്ന് കറുത്ത വര്‍ഗക്കാരെ പുറത്താക്കിയത് വിവാദമയിരുന്നു. കൂടാതെ ട്രംപിന്‍റെ മുസ് ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.