ലുലയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കി
text_fieldsബ്രസീലിയ: പ്രസിഡന്‍റ് ദില്‍മ റൂസെഫിന്‍െറ തന്ത്രപരമായ നീക്കത്തിന് തിരിച്ചടി നല്‍കി അഴിമതിയാരോപണ വിധേയനായ മുന്‍ പ്രസിഡന്‍റ് ലുല ഡസില്‍വയെ മന്ത്രിസഭാംഗമായി നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി.
ലുലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് അഴിമതിക്കേസില്‍നിന്ന് രക്ഷിക്കാനാണെന്നതില്‍ സംശയമില്ളെന്ന് സുപ്രീംകോടതി ജഡ്ജി ജില്‍മര്‍ മെന്‍ഡസ് വ്യക്തമാക്കി. പെട്രോബാസ് എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ കുറ്റാരോപിതരായ കമ്പനിയില്‍നിന്ന് ആഡംബരവസതി കൈപ്പറ്റിയെന്നാണ് ലുലക്കെതിരായ ആരോപണം. ഇദ്ദേഹത്തെ മന്ത്രിസഭാംഗമായി നിയമിച്ചത് അറസ്റ്റില്‍നിന്ന് രക്ഷിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആരോപണങ്ങള്‍ക്ക് ബലമേകുന്ന ഫോണ്‍സംഭാഷണവും പുറത്തായി. മന്ത്രിസഭാംഗമായാല്‍ ലുലയെ സുപ്രീംകോടതിക്കു മാത്രമേ ചോദ്യംചെയ്യാനാവൂ. 70കാരനായ ലുല രണ്ടു തവണ പ്രസിഡന്‍റായിട്ടുണ്ട്. ഭരണകാലത്ത് നിരവധി സാമൂഹികക്ഷേമ പദ്ധതികളിലൂടെ ലക്ഷക്കണക്കിനു ജനങ്ങളെ പട്ടിണിയില്‍നിന്ന് രക്ഷിച്ചിരുന്നുവെങ്കിലും ആ കഥകളൊക്കെ അഴിമതിയില്‍ മുങ്ങിപ്പോയി. അതേസമയം, ആരോപണങ്ങള്‍ ലുലയും ദില്‍മയും ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.