ഇറാഖിലേക്ക് കൂടുതല്‍ യു.എസ് സൈനികരത്തെുന്നു
text_fields
ന്യൂയോര്‍ക്: ഇറാഖില്‍ സേനാവിന്യാസം വര്‍ധിപ്പിക്കുമെന്ന് യു.എസ് പ്രതിരോധ വിഭാഗമായ പെന്‍റഗണ്‍ അറിയിച്ചു. ഐ.എസിനെതിരെ വടക്കന്‍ ഇറാഖില്‍ യു.എസ് നേതൃത്വത്തില്‍ നടക്കുന്ന സൈനികനീക്കത്തിന്‍െറ പ്രഹരശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇറാഖ് സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം.
പുതുതായി നിയോഗിക്കുന്ന സൈനികരുടെ എണ്ണവും മറ്റു വിശദാംശങ്ങളും പെന്‍റഗണ്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഐ.എസിന്‍െറ റോക്കറ്റാക്രമണത്തില്‍ യു.എസ് മറീന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മേഖലയില്‍ കരയുദ്ധം ശക്തമാക്കാന്‍ അമേരിക്ക ആലോചിച്ചതെന്നറിയുന്നു. കൂടുതല്‍ സൈനികരെ അയക്കുമെന്ന് ജനുവരിയില്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ ബി. കാര്‍ട്ടര്‍ പറഞ്ഞിരുന്നു.
നിലവില്‍, അമേരിക്കയുടെ മറീനുകള്‍ ഇറാഖില്‍ ഐ.എസിനെതിരായ കരയുദ്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. 3100 സൈനികരുടെ നിയമനത്തിനാണ് 2014ല്‍ പ്രസിഡന്‍റ് ഒബാമ അനുമതി നല്‍കിയതെങ്കിലും ശരിയായ എണ്ണം അതിലും കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്ട്രേലിയ, കാനഡ, ജോര്‍ഡന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഐ.എസ് വിരുദ്ധ സൈനികനീക്കത്തില്‍ അമേരിക്കക്കൊപ്പം പങ്കുവഹിക്കുന്നുണ്ട്. നേരത്തേ, ഐ.എസ് നിയന്ത്രണത്തിലാക്കിയിരുന്ന പല പ്രദേശങ്ങളും സഖ്യസേനയുടെ വ്യോമാക്രമണത്തിന്‍െറ പിന്തുണയോടെ നടക്കുന്ന സൈനികനീക്കത്തിനൊടുവില്‍ തിരിച്ചുപിടിക്കാനായിട്ടുണ്ട്.
കുര്‍ദ് സ്വയംഭരണ മേഖലയിലാണ് കഴിഞ്ഞ ദിവസം യു.എസ് സൈനികന്‍ കൊല്ലപ്പെട്ടത്. ഐ.എസ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ, ഞായറാഴ്ച അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 24 ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂന്ന് തീവ്രവാദികള്‍ സര്‍ക്കാര്‍ കെട്ടിടത്തിനകത്തേക്ക് ഇരച്ചുകയറി സ്ഫോടനം നടത്തുകയായിരുന്നു. 2014 ആഗസ്റ്റിലാണ് യു.എസ് ഇറാഖില്‍ ഐ.എസിനെതിരായ ഇറാഖ് സേനയുടെ നീക്കത്തിന് പിന്തുണയായി വ്യോമാക്രമണം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.