ബ്രസീലില്‍ ദില്‍മക്ക് ഭരണം നഷ്ടപ്പെട്ടേക്കും
text_fieldsബ്രസീല്‍: ബ്രസീലിലെ ഭരണകക്ഷിയില്‍ പെട്ട ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് പാര്‍ട്ടി (പി.എം.ഡി.ബി) പ്രസിഡന്‍റ് ദില്‍മ റൂസഫുമായുള്ള കൂട്ടുകക്ഷി ഭരണം അവസാനിപ്പിച്ചു. ഇതിന്‍െറ ഭാഗമായി പി.എം.ഡി.ബി യുടെ ആറ് ക്യാബിനറ്റ് മന്ത്രിമാരും സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിച്ച മറ്റു പാര്‍ട്ടി അംഗങ്ങളും രാജി വച്ചു. ഇതോടെ ഏപ്രില്‍ 12ന് നടക്കുന്ന ഇംപീച്ച്മെന്‍റ് നടപടി ദില്‍മ റൂസഫ് അതിജീവിക്കാന്‍ സാധ്യത മങ്ങി. ഇംപീച്ച്മെന്‍റ് പ്രമേയം പാസായാല്‍ ദില്‍മ രാജി വെയ്ക്കേണ്ടി വരും.
ബ്രസീലിയന്‍ സര്‍ക്കാറിന്‍െറ പെട്രാബ്രാസ് ഓയില്‍ കമ്പനിയുമായി ബമ്പപ്പെട്ട് നടന്ന അഴിമതിയില്‍ ദില്‍മ റൂസഫിന് പങ്കുണ്ട് എന്നാരോപിച്ചാണ് പ്രതിപക്ഷം ദില്‍മക്കെതിരെ ഇംപീച്ച്മെന്‍റ് നടപടികള്‍ക്കൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.