കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് ഹിലരി
text_fieldsവാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഏഷ്യന്‍, അമേരിക്കന്‍ കുടിയേറ്റ വംശജര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണ്‍. ഏഷ്യന്‍-പസഫിക് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഗ്രഷനല്‍ സ്റ്റഡീസ് സംഘടിപ്പിച്ച വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ് ഹിലരി ഇക്കാര്യം പറഞ്ഞത്. ജനസംഖ്യാ വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യന്‍-അമേരിക്കന്‍ സമൂഹം വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറ്റവും ഉന്നതി പ്രാപിച്ചവരാണെന്നും ഹിലരി പറഞ്ഞു. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പരിപാടിയില്‍ സന്നിഹിതനായിരുന്നു. കുടിയേറ്റ സമൂഹത്തിന്‍െറ സത്തയാണ് താന്‍ എന്ന് പറഞ്ഞാണ് പ്രസിഡന്‍റ് പ്രഭാഷണം തുടങ്ങിയത്. കുടിയേറ്റ വിരുദ്ധ നിലപാടുകളെ ചെറുക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു. വാര്‍ത്തകളില്‍ ഇടംപിടിക്കാനും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനും വിദ്വേഷ പ്രസ്താവനകളിറക്കുന്നവരെ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളെടുക്കുന്ന ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രമുഖര്‍ കുടിയേറ്റ അനുകൂല നിലപാടുകളുമായി രംഗത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.