റിപ്പബ്ളിക്കന്‍ ഐക്യമില്ലെങ്കിലും വിജയിക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് ജയിക്കാന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഐക്യം ആവശ്യമില്ളെന്ന് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ എതിര്‍പ്പ് നേരിടുന്നതിനിടെയാണ് ഐക്യം വിജയഘടകമല്ളെന്ന വാദവുമായി ട്രംപ് രംഗത്തത്തെിയിരിക്കുന്നത്. ട്രംപിന്‍െറ എതിരാളികളായിരുന്ന ടെഡ് ക്രൂസും ജോണ്‍ കാസിച്ചും ഈയാഴ്ച പിന്മാറിയിരുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ ജോര്‍ജ് എച്ച്.ഡബ്ള്യു ബുഷ്, ജോര്‍ജ് ഡബ്ള്യു. ബുഷ്, ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ തുടങ്ങിയവരാകട്ടെ, ട്രംപിനെ അംഗീകരിക്കാനും തയാറായിട്ടില്ല.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ കൂടെനിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ട്രംപ്. ഇതിനായി ട്രംപ് നേതാക്കളുമായി ഉടമ്പടിയുണ്ടാക്കാനിടയുണ്ടെന്നാണ് സൂചന. താന്‍ പ്രസിഡന്‍റാകുന്നതോടെ പാര്‍ട്ടിയും രാജ്യവും ഐക്യത്തോടെ മുന്നോട്ടുപോകുമെന്ന് ട്രംപ് പറയുന്നു. പലരീതിയില്‍ ഭിന്നിച്ചുകിടക്കുന്ന അമേരിക്ക മനോഹരമായ ഒരു രാഷ്ട്രമായി മാറാന്‍ പോവുകയാണെന്ന് ഇന്ത്യാനയിലെ വിജയത്തിനുശേഷം ട്രംപ് പറഞ്ഞു.
അതിനിടെ, തനിക്ക് പിന്തുണ നല്‍കാന്‍ റയാന്‍ വിസമ്മതിച്ചതില്‍ ട്രംപ് ആശ്ചര്യം പ്രകടിപ്പിച്ചു. രണ്ടാഴ്ച മുമ്പ് ന്യൂയോര്‍ക് പ്രൈമറിയില്‍ വിജയിച്ചപ്പോള്‍ സ്പീക്കര്‍ തന്നെ അനുമോദിക്കാനായി ഫോണില്‍ വിളിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. റയാന്‍െറ മനസ്സിലുള്ളത് എന്താണെന്ന് തനിക്കറിയില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്‍ അലാസ്ക ഗവര്‍ണര്‍ സാറ പാലിന്‍ ട്രംപിന് പിന്തുണയുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.