പാകിസ്താന് യു.എസ് സാമ്പത്തിക സഹായം തടയുന്ന ബില്‍ പാസാക്കി
text_fieldsവാഷിങ്ടണ്‍: വൈറ്റ്ഹൗസിന്‍െറ വിലക്കുകള്‍ അവഗണിച്ച്, പാകിസ്താന് സാമ്പത്തിക സഹായം തടയുന്ന ബില്‍ യു.എസ് ജനപ്രതിനിധിസഭ പാസാക്കി. തീവ്രവാദ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ 45 കോടി ഡോളറിന്‍െറ സാമ്പത്തികസഹായമാണ് ഒബാമ ഭരണകൂടം പാകിസ്താന് പ്രഖ്യാപിച്ചിരുന്നത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 147നെതിരെ 277 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോ. ശാകില്‍ അഫ്രീദിയെ പാകിസ്താന്‍ ജയിലില്‍നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നും പാകിസ്താന് പണം നല്‍കുന്നത് വൈറ്റ്ഹൗസ് പുന$പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. പാകിസ്താന് സഹായം തടയുന്നതുള്‍പ്പെടെയുള്ള ബില്ലിലെ നിര്‍ദേശങ്ങളില്‍ വൈറ്റ്ഹൗസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.