ഒബാമക്കായി പുതിയ വീടൊരുങ്ങുന്നു
text_fieldsവാഷിങ്ടണ്‍: 2017 ജനുവരിയില്‍ യു.എസ് പ്രസിഡണ്ട് പദവി ഒഴിയുന്ന ബറാക് ഒബാമ വാഷിങ്ടണ്‍ നഗരത്തിന് തൊട്ടുള്ള ആഡംഭര താമസ മേഖലയിലെ വസതിയിലേക്ക് മാറും. വൈറ്റ് ഹൗസില്‍ നിന്ന് അധികം അകലെയല്ലാതെ കലോരമ എന്ന സ്ഥലത്തെ പ്രൗഡിയേറിയ വസതിയിലേക്കാണ് ഒബാമയും കുടുംബവും താമസം മാറ്റാനൊരുങ്ങുന്നത്. 1920ല്‍ പണികഴിപ്പിച്ച ഈ വീടിന് 40 കോടി രൂപ വിലവരുമെന്നാണ് റിപോര്‍ട്. എന്നാല്‍, സുരക്ഷ കാരണങ്ങളാല്‍ ഒബാമയുടെ പുതിയ താമസ സ്ഥലത്തെ കുറിച്ച റിപോര്‍ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല.
വാഷിങ്ടണ്‍ നഗരത്തിന്‍െറ തിരക്കില്‍ നിന്ന് മാറി എന്നാല്‍ നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന കലോരമ അമേരിക്കിയിലെ പ്രമുഖര്‍ താമസിക്കുന്ന മേഖലയാണ്. വുഡ്രോ വില്‍സണ്‍, വില്ല്യം ഹൊവാര്‍ഡ്, ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ്, എഡ്വാര്‍ഡ് എം. കെന്നഡി തുടങ്ങിയവര്‍ ഇവിടെയാണ് താമസിച്ചിരുന്നത്. ഒബാമ പലപ്പോഴും ആഗ്രഹിച്ചിരുന്നതു പോലെ ശാന്തമായ ഒരിടത്താണ് ഈ വീടുള്ളത്.
പ്രസിഡണ്ട് പദം ഒഴിഞ്ഞാലും മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതിനാല്‍ തലസ്ഥാന നഗരം വിട്ടുപോവില്ളെന്ന് ഒബാമ പറഞ്ഞിരുന്നു. 2018ലാണ് ഒബാമയുടെ മകള്‍ സാഷയുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവുന്നത്. അതിനാല്‍ തന്നെ ഒബാമ തല്‍ക്കാലം തന്‍െറ ചിക്കാഗോയിലെ വസതിയിലേക്ക് മാറില്ളെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട് ചെയ്യുന്നത്.
ബില്‍ ക്ളിന്‍്റന്‍െറ പ്രസ് സെക്രട്ടറിയും മുതിര്‍ന്ന ഉപദേശകനുമായ ജോ ലോക് ഹാര്‍ടിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കൊട്ടാര സമാനമായ ഈ വീട്. പത്ത് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ മുറ്റവും മരത്തിന്‍െറ പാനല്‍ വിരിച്ച ഫ്ളോറും വെള്ള മാര്‍ബിള്‍ കൊണ്ടുള്ള ചുവരും ടെറസ് ഗാര്‍ഡനുമുള്ള ഈ വീടിന് 15 ലക്ഷം രൂപയാണ് മാസ വാടക നിശ്ചയിച്ചിട്ടുളളതെന്ന് ന്യയോര്‍ക്ക് ടൈംസ് റിപോര്‍ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.