മൊസാക് ഫൊന്‍സെക ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലെ ഓഫിസുകള്‍ പൂട്ടുന്നു
text_fields
പാനമ: പാനമരേഖകളുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ വിവാദ നിയമകാര്യ സ്ഥാപനം മൊസാക് ഫൊന്‍സെക ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലെ ഓഫിസുകള്‍ അടച്ചുപൂട്ടുന്നു. ജഴ്സി, ഐല്‍ ഓഫ് മാന്‍, ജിബ്രാള്‍ട്ടര്‍ എന്നിവിടങ്ങളിലെ ഓഫിസാണ് കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ട്വിറ്റര്‍ വഴിയാണ് ഫൊന്‍സെക തീരുമാനം അറിയിച്ചത്.
മൂന്നിടങ്ങളിലെയും പദ്ധതികള്‍ അവസാനിപ്പിക്കുമെന്നും എന്നാല്‍ ഉപഭോക്താക്കള്‍ക്കുള്ള സേവനം തുടരുമെന്നും ഫൊന്‍സെക അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിലധികം മൊസാക് ഫൊന്‍സെക ഇവിടെയുണ്ടായിരുന്നു.
സ്ഥാപനത്തിന്‍െറ സേവനശൃംഖല ബലപ്പെടുത്തുന്നതിന്‍െറ ഭാഗമായുള്ള അടവ് നയമാണ് ഇപ്പോഴത്തെ അടച്ചുപൂട്ടലെന്നും ഫൊന്‍സെക അറിയിച്ചു. സ്ഥാപനത്തിന്‍െറ നാലു പതിറ്റാണ്ടു കാലത്തെ രഹസ്യ വിവരങ്ങള്‍ പാനമ രേഖകള്‍ പുറത്തുവിട്ട് രണ്ടു മാസത്തിനുശേഷമാണ് മൊസാക് ഫൊന്‍സെകയുടെ അടച്ചുപൂട്ടല്‍ പ്രഖ്യാപനം . ലോകത്തെ വിവിധ മേഖലകളില്‍ പ്രമുഖരായവരുടെ നിയമവിരുദ്ധ ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങളാണ് ഫൊന്‍സെകയില്‍നിന്ന് ചോര്‍ന്നത്. മൊസാക് ഫൊന്‍സെകയെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് നേരത്തേ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.