Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2016 6:04 AM IST Updated On
date_range 1 Jun 2017 9:56 AM ISTശക്തമായ കുലുക്കം: യു.എസ് വിമാനം ഐറിഷ് വിമാനത്താവളത്തിലിറക്കി
text_fieldsbookmark_border
ഹ്യൂസ്റ്റന്‍: ശക്തമായ കുലുക്കത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഷാനന്‍ വിമാനത്താവളത്തിലിറക്കി. ഹ്യൂസ്റ്റനില്‍നിന്ന് ലണ്ടനിലെ ഹീത്രുവിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. പരിക്കേറ്റ 14 യാത്രക്കാരെയും രണ്ട് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 207 യാത്രക്കാരും 13 ജീവനക്കാരുമായി പറക്കവെയാണ് ബോയിങ് 767-300 ജെറ്റില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടത്. തുടര്‍ന്ന് അയര്‍ലന്‍ഡിലെ ഷാനന്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story