ഇന്ത്യ–പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നില്ല
text_fieldsവാഷിങ്ടണ്‍: കശ്മീര്‍ മേഖലയുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയും പാകിസ്താനും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് യു.എസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രണാധീതമായി മറ്റൊരു തലത്തിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നില്ളെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും ഇരു സര്‍ക്കാറുകളും തമ്മില്‍ ഹൃദ്യവും ശക്തവുമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് പരമപ്രധാനമാണ്. ഇന്ത്യ-പാക് ചര്‍ച്ചകള്‍ക്ക് യു.എസ് മധ്യസ്ഥതവഹിക്കണമെന്ന അമേരിക്കന്‍ സെനറ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍ തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടി ശക്തിപ്പെടുത്തണം. അടുത്തിടെ ഇന്ത്യയും ബംഗ്ളാദേശും സന്ദര്‍ശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി പാകിസ്താനില്‍ പോവാത്തത് മറ്റൊരു തരത്തില്‍ കാണേണ്ടതില്ല. കെറിയുടെ തിരക്കുപിടിച്ച യാത്രാഷെഡ്യൂള്‍ ആണ് അതിനു കാരണമെന്നും ടോണര്‍ ചൂണ്ടിക്കാട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.