െഎ.എസിെൻറ രാസായുധ നിർമാണ ശാലയിൽ യു.എസ് ബോംബ് വർഷം
text_fieldsവാഷിങ്ടൺ: ഇറാഖിലെ മൊസൂളിലെ െഎ.എസിെൻറ രാസായുധ നിർമാണ ശാലയിൽ യു.എസ് വ്യോമാക്രമണം. 12 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് െഎ.എസിെൻറ 50 കേന്ദ്രങ്ങൾ അക്രമിച്ചതായി യു.എസ് വ്യോമസേന സെൻട്രൽ കമാൻഡർ ജഫ്റി ഹാറിജി മാധ്യമങ്ങളെ അറിയിച്ചു. അതേസമയം രാസായുധ നിർമാണ കേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയാണ് ഐ.എസ് ഭീകരവാദികൾ രാസായുധ നിർമാണശാലയാക്കി മാറ്റിയത്. 2013 മുതൽ ആരംഭിച്ച സിറിയൻ സംഘർഷത്തിൽ പ്രസിഡൻറ് ബഷാർ അൽ അസദിെൻറ സൈന്യവും ഐ.എസും രാസായുധം പ്രയോഗിച്ചെന്ന റിപ്പോർട്ട് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിരുന്നു. നിരോധിത രാസായുധമായ ക്ലോറിൻ ഗ്യാസ് കുറഞ്ഞത് രണ്ട് തവണയെങ്കിലും ബശാർ സൈന്യം ഉപയോഗിച്ചെന്നും െഎ.എസ് ഉപയോഗിച്ചത് മസ്റ്റാർഡ് ഗ്യാസാണെന്നും യു.എൻ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.