അന്ന് ഐ.എസിന്‍റെ ലൈംഗിക അടിമ; ഇന്ന് യു.എൻ ഗുഡ് വിൽ അംബാസിഡർ
text_fieldsന്യൂയോർക്ക്: ഐ.എസ് ഭീകരതയിൽ നിന്ന് രക്ഷപ്പെട്ട യുവതിയെ ഐക്യരാഷ്ട്ര സഭയുടെ ഗുഡ്വിൽ അംബാസഡറായി തെരഞ്ഞെടുത്തു. ഇറാഖി വനിതയായ നാദിയാ മുറാദായിരിക്കും മനുഷ്യക്കടത്തിനെതിരെയുള്ള 2016ലെ ഗുഡ് വിൽ യു.എന്നിന്‍റെ അംബാസഡർ. മനുഷ്യക്കടത്തിന് ഇരയായ അനേകം പേരെക്കുറിച്ച് അവബോധമുണ്ടാക്കാനായി നാദിയ പ്രവർത്തിക്കുമെന്ന് യു.എൻ. ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
2014ലാണ് നദിയയുടെ ഇറാഖിലെ ഗ്രാമം ഐ.എസ് അധീനത്തിലായത്. യസീദി വിഭാഗത്തിൽപ്പെട്ട നദിയക്ക് പിന്നീട് പീഡനത്തിന്‍റെ നാളുകളായിരുന്നു. അച്ഛനും സഹോരനും നദിയയുടെ കൺമുന്നിൽ വെച്ചാണ് കൊല്ലപ്പെട്ടത്. തുടർന്ന് മൂന്ന് മാസത്തോളം ഐ.എസ് ഭീകരരുടെ തടവിൽ കഴിഞ്ഞ അവൾ നിരന്തര പീഡനങ്ങൾക്കും നിരവധി തവണ ബലാൽസംഗത്തിനും ഇരയായി. ഒരുതവണ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അവളെ ആറ് പേർ ചേർന്ന് ബോധം മറയുന്നത് വരെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഐ.എസ് ഭീകരർ ബലാൽസംഗം ചെയ്യുന്നതിന് മുൻപ് ലൈംഗിക അടിമകളോട് നിർബന്ധപൂർവം പ്രാർഥിക്കാൻ ആവശ്യപ്പെടുമായിരുന്നു. ലൈംഗിംക അടിമകളെ ഇവർ സ്ഥിരമായ ഇവരെ ക്രൂരമായി മർദിക്കുമായിരുന്നു എന്നും നാദിയ പറഞ്ഞു.
ഐ.എസ് ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട നാദിയ ജർമനിയിലാണ് അഭയം തേടിയത്. പിന്നീട് അമൽ ക്ളൂണി എന്ന അഭിഭാഷകയുടെ ശ്രമഫലമായാണ് നാദിയയുടെ കേസ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെത്തിയത്. ഐ.എസ് ഭീകരരിൽ നിന്ന് രക്ഷപ്പെട്ട നിരവധി വനിതകളുടെ കേസ് ക്ളൂണി കൈകാര്യം ചെയ്തിരുന്നു.
മനുഷ്യക്കടത്ത്, വംശഹത്യ എന്നിവയുടെ ഇരകളായ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം പുനർ നിർമിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുകയെന്ന് നാദിയ തന്‍റെ പേഴ്സണൽ വൈബ്സൈറ്റിൽ വ്യക്തമാക്കുന്നു. പുതിയ പദവി ഉപയോഗിച്ച് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും എന്നാണ് പ്രതീക്ഷയെന്നും നാദിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.