ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അമേരിക്കയുടെ നഷ്ടപരിഹാരം
text_fieldsവാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറ്റലിക്കാരനായ സന്നദ്ധ സേവകന്‍െറ കുടുംബത്തിന് ഒരു മില്യന്‍ യൂറോ (ഏകദേശം 7.5 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. അമേരിക്കന്‍ സര്‍ക്കാര്‍ ആദ്യമായാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത്. തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനിടെ ഇറ്റലിക്കാരനായ ജിയോവനി ലോ പോര്‍ട്ടോയും അമേരിക്കക്കാരനായ വാറന്‍ വെയ്സ്റ്റിനും അബദ്ധത്തില്‍ കൊല്ലപ്പെട്ടതായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ സമ്മതിച്ചിരുന്നു.
ഇവര്‍ അല്‍ഖാഇദയുടെ തടവില്‍ കഴിയവെയാണ് കൊല്ലപ്പെടുന്നത്. എന്നാല്‍, ലോ പോര്‍ട്ടോയെ അല്‍ഖാഇദ മോചിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതായ വാര്‍ത്ത ഇറ്റലി പത്രമായ ലാ റിപ്പബ്ളിക്കയാണ് പുറത്തുവിട്ടത്. വാര്‍ത്ത ലോ പോര്‍ട്ടോയുടെ സഹോദരന്‍ സ്ഥിരീകരിച്ചതായും എന്നാല്‍, യു.എസ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ളെന്നും ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.