മന്‍ഹാട്ടന്‍ സ്ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
text_fieldsന്യൂജഴ്സി: ന്യൂയോര്‍കില്‍ കഴിഞ്ഞദിവസം സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ന്യൂജഴ്സിയില്‍ റെയില്‍വേ സ്റ്റേഷന് സമീപം ആക്രമണം ഉദ്ദേശിച്ച് സ്ഥാപിച്ചതെന്ന് കരുതുന്ന അഞ്ച് ബോംബുകള്‍ കണ്ടെടുത്തു. റോബോട്ട് ഉപയോഗിച്ച് നിര്‍വീര്യമാക്കുന്നതിനിടെ ഇവയിലൊന്ന് പൊട്ടിത്തെറിച്ചതായും ന്യൂജഴ്സി മേയര്‍ ക്രിസ്ത്യന്‍ ബോല്‍വെയ്ജിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൈപ്പില്‍ വയറുകള്‍ ഘടിപ്പിച്ചനിലയില്‍ സ്ഫോടക വസ്തു കണ്ടത്തെിയതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. സ്ഫോടകവസ്തു കണ്ടത്തെിയ സാഹചര്യത്തില്‍ എലിസബത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ട്രെയിന്‍ സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബോംബ് വെച്ചതില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, ആര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ളെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ചെല്‍സിയില്‍ പ്രഷര്‍ കുക്കറില്‍ ഘടിപ്പിച്ച നിലയിലുള്ള സ്ഫോടകവസ്തു കണ്ടത്തെിയിരുന്നു. 2013ലെ ബര്‍ലിന്‍ ആക്രമണത്തിന് ഉപയോഗിച്ചതിന് സമാനമായ ഉപകരണമാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുദിവസം തുടര്‍ച്ചയായി സ്ഫോടനങ്ങളുണ്ടായതോടെ അമേരിക്കയില്‍ സുരക്ഷാവിഭാഗം കനത്ത ജാഗ്രതയിലാണ്. ഞായറാഴ്ച ചെല്‍സിയിലുണ്ടായ പൊട്ടിത്തെറിയില്‍ 29 പേര്‍ക്ക് പരിക്കേറ്റതാണ് ഇതില്‍ ഏറ്റവും വലിയ സംഭവം. പുതിയ സാഹചര്യത്തില്‍ ന്യൂയോര്‍കിലെ ഗതാഗത മേഖലയില്‍ ആയിരം സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതല്‍ നിയമിച്ചിട്ടുണ്ട്.
അതിനിടെ, മന്‍ഹാട്ടന്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്നയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 28കാരനായ അഹ്മദ് ഖാന്‍ റഹ്മാനി എന്ന അഫ്ഗാനിസ്താന്‍നിന്നുള്ളയാളെയാണ് പൊലീസ് തിരയുന്നത്.
ഇയാളെ കണ്ടത്തെുന്നവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കാനാവശ്യപ്പെട്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.