കറുത്ത വര്‍ഗക്കാരന്‍െറ കൊല; ചാര്‍ലോട്ടില്‍ അടിയന്തരാവസ്ഥ
text_fieldsനോര്‍ത് കരോലൈന: കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ രണ്ടാംദിവസവും പ്രതിഷേധം ആളിക്കത്തിയതോടെ നോര്‍ത് കരോലൈന ഗവര്‍ണര്‍ യു.എസ് നഗരമായ ചാര്‍ലോട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് പൊലീസുകാരന്‍െറ വെടിയേറ്റ് കറുത്തവര്‍ഗക്കാരനായ കീത് ലാമന്ദ് സ്കോട് എന്ന 43 കാരന്‍ മരിച്ചത്. ഒരാഴ്ചക്കിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ കറുത്തവര്‍ഗക്കാരനാണ് കീത്. കീതിന്‍െറ കൊലപാതകത്തെ തുടര്‍ന്ന് നൂറുകണക്കിനു പേര്‍ ചാര്‍ലോട്ടില്‍ പൊലീസിനെതിരെ സംഘടിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നാലുപൊലീസുകാര്‍ക്കും പരിക്കേറ്റു. നിരവധി പൊലീസ് വാഹനങ്ങളും അഗ്നിക്കിരയായി. പ്രതിഷേധക്കാരെ തടയാന്‍ നഗരത്തിന്‍െറ ഹൈവേകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായി ഗവര്‍ണര്‍ പാത് മക്ക്രോസി അറിയിച്ചു.
ബുധനാഴ്ച രാത്രി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രതിഷേധകനു വെടിയേറ്റു. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ചാര്‍ലോട്ട് നഗരത്തില്‍ കറുത്തവര്‍ഗക്കാര്‍ 35 ശതമാനത്തോളം വരും. അമേരിക്കയില്‍ കൊല്ലപ്പെടുന്ന കറുത്തവര്‍ഗക്കാരുടെ എണ്ണം വെളുത്തവര്‍ഗക്കാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
പൊലീസ് വേട്ടയില്‍ കറുത്ത വര്‍ഗത്തില്‍പെട്ടവര്‍ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കും വിധം വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത്തരത്തില്‍ 193 പേരാണ് കൊല്ലപ്പെട്ടത്. 2015ല്‍ പൊലീസ് വേട്ടയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 306 കറുത്തവര്‍ഗക്കാര്‍ക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.