9/11 ആക്രമണം: സൗദിക്കെതിരായ പ്രമേയം ഒബാമ വീറ്റോ ചെയ്തു
text_fieldsവാഷിങ്ടൺ: 9/11 ഭീകരാക്രമണത്തിെൻറ പേരിൽ സൗദിക്കെതിരെ യു.എസ് സെനറ്റിൽ അവതരിപ്പിച്ച പ്രമേയം പ്രസിഡൻറ് ബറാക് ഒബാമ വീറ്റോ ചെയ്തു. ഭീകരർക്ക് സൗദി സർക്കാറുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സൗദിയോട് നഷ്ട്പരിഹാരമാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. യു.എസ് കോൺഗ്രസും സെനറ്റും പാസാക്കിയ ബിൽ ആദ്യമായാണ് വീറ്റോ അധികാരം ഉപയോഗിച്ച് ഒബാമ അസാധുവാക്കുന്നത്.
യു.എസില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ ബന്ധുക്കള്‍ക്ക്, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രാജ്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എസ് കോണ്‍ഗ്രസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയത്. കഴിഞ്ഞ മെയിൽ സെനറ്റും ബിൽ പാസാക്കിയിരുന്നു.
എന്നാൽ മറ്റൊരു രാജ്യത്തിന്‍െറ പരമാധികാരത്തിന് വെല്ലുവിളിയുയര്‍ത്തുന്നതാണ് പ്രമേയത്തിന്‍െറ ഉള്ളടക്കമെന്നാണ് ഒബാമയുടെ വാദം. ഒബാമയുടെ നടപടി അന്യായവും ഞെട്ടിപ്പിക്കുന്നതുമാണെന്നാണ് അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.