അമേരിക്കയിൽ വൻ ചുഴലിക്കാറ്റ്; 23 മരണം
text_fieldsഅലബാമ: തെക്കു കിഴക്കൻ അമേരിക്കയിലെ അലബാമയിലുണ്ടായ വൻ ചുഴലിക്കാറ്റിൽ 23 പേർ മരിച ്ചു. അലബാമ തലസ്ഥാനമായ മൗണ്ട്ഗോമറിക്കു സമീപമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഞായറാഴ്ച ഉച്ചയോടെ കാറ്റിന് വേഗം കൂടി.
രണ്ടു ചുഴലിക്കാറ്റുകളാണ് അപകടകാരികളായത്. ഞായറാഴ്ച ഉച്ചക്കുശേഷം കുറഞ്ഞത് 12 ചുഴലിക്കാറ്റുകൾ അലബാമ തീരത്തെത്തിയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണ്ടെത്തൽ.
വ്യാപക നാശമാണ് ഇവ സൃഷ്ടിച്ചത്. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂര പറന്നുപോകുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. കാറ്റിനൊപ്പം പെയ്ത പേമാരി നാശത്തിെൻറ തീവ്രത കൂട്ടി. 23 പേരുടെ മൃതദേഹമാണ് ഇതിനകം കണ്ടെത്തിയത്. തിരച്ചിൽ പുരോഗമിക്കുകയാണെന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.