ഫ്ലോറിഡയിൽ വിഡിയോ ഗെയിം ടൂർണെമൻറിനിടെ വെടിവെപ്പ്; മൂന്ന് മരണം
text_fieldsവാഷിങ്ടൺ: യു.എസിലെ ഫ്ലോറിഡയിൽ വിഡിയോ ഗെയിം മത്സരത്തിനിടെ നടന്ന വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മത്സരാർഥിയായ ഡേവിഡ് കാറ്റ്സ് എന്ന 24കാരനാണ് വെടിയുതിർത്തത്. തുരുതുരാ വെടിയുതിർത്ത ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ഫ്ലോറിഡയിലെ പ്രശസ്തമായ വിനോദ സേങ്കതമായ ജാക്സൺ വില്ലയിൽ ഞായറാഴ്ചയാണ് സംഭവം.
ആക്രമണത്തിെൻറ കാരണം കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. എന്നാൽ, ഇ-സ്പോർട് മത്സരത്തിൽ പരാജയപ്പെട്ടതിൽ ക്ഷുഭിതനായിരുന്നു കാറ്റ്സെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വെടിവെപ്പിൽ 11പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ഗെയിം ബാറിൽ ഫുട്ബാൾ ഗെയിം മത്സരം നടക്കവെയാണ് ആക്രമി വെടിയുതിർത്തത്. മത്സരത്തിൽ പെങ്കടുക്കുന്നവർ വെടിയൊച്ച കേട്ടതോടെ ചിതറി ഒാടിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഒന്നിലേറെ ആക്രമികളുണ്ടെന്ന നിഗമനത്തിൽ പ്രദേശം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും മറ്റാരെയും കണ്ടെത്താനായില്ല. ഗെയിം നടന്ന സ്ഥലത്തിന് സമീപത്തെ ഹോട്ടലിലാണ് ആക്രമി താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്ലോറിഡയിൽ സമീപകാലത്ത് നിരവധി വെടിവെപ്പ് സംഭവങ്ങളാണ് ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.