ൈവറ്റ് ഹൗസ് കോവിഡ് ദൗത്യസംഘത്തിലെ മൂന്നുപേർ ക്വാറൻറീനിൽ
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം െകാടുക്കുന്ന ദൗത്യസംഘത്തിലെ മൂന്നുപേർ ക്വാറൻറീനിൽ. കോവിഡ്ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണിത്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് (എൻ.െഎ.എ.െഎ.ഡി)ഡയരക്ടർ ഡോ. ആൻറണി ഫൗസി, സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ്, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാൻ എന്നിവരാണ് ക്വാറൻറീനിൽ കഴിയുന്നത്. അതേസമയം, ഇവർ ആരുമായാണ് സമ്പർക്കം പുലർത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കോവിഡിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലൂടെ ജനങ്ങൾക്ക് ഏറെ സുപരിചിതനായ ഉദ്യോഗസ്ഥനാണ് ഡോ. ഫൗസി. ഇദ്ദേഹത്തിെൻറ പരിശോധന ഫലം നെഗറ്റീവാണെന്നും പരിശോധന തുടരുമെന്നും എൻ.െഎ.എ.െഎ.ഡി പറഞ്ഞു. ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെങ്കിലും ഉചിതമായ മുൻകരുതലുകൾ എടുക്കും. വീട്ടിലിരുന്ന് തെൻറ ചുമതല നിർവഹിക്കുന്നതായും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. റെഡ്ഫീൽഡിെൻറയും സ്റ്റീഫൻ ഹാെൻറയും ആരോഗ്യനിലയും തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വൈറ്റ് ഹൗസിൽ മൂന്നുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേഷ്ടാവും മകളുമായ ഇവാൻകയുടെ പേഴ്സണൽ അസിസ്റ്റൻറും വൈസ്പ്രസിഡൻറ് മൈക്പെൻസിെൻറ പ്രസ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.