യു.എസിൽ തോക്ക് കൊണ്ടുനടക്കുന്നത് 30 ലക്ഷം പേർ
text_fieldsവാഷിങ്ടൺ: 30 ലക്ഷം അമേരിക്കക്കാർ ദിനേനയും 90 ലക്ഷം പേർ മാസത്തിൽ ഒരു തവണയും തിരനിറച്ച തോക്കുകൾ കൈവശം വെക്കുന്നവരാണെന്ന് പഠനം. ഇവരിൽ നല്ലൊരളവും പ്രാഥമികമായും സുരക്ഷ മുൻനിർത്തിയാണ് ഇത് കൊണ്ടു നടക്കുന്നതെന്നും പറയുന്നു. 2015ലെ ദേശീയ സർവേ പ്രകാരമുള്ള ഡാറ്റ ഉപയോഗിച്ച് ഒരുപറ്റം ഗവേഷകരാണ് ഇത് കണ്ടെത്തിയത്.
കൈതോക്ക് കൈവശം വെക്കുന്ന 14,444 പേരുടെ സ്വഭാവത്തെയും ഇവർ പഠനവിധേയമാക്കി. രാജ്യത്ത് തോക്കിനാൽ നടക്കുന്ന അക്രമങ്ങളിൽ 90 ശതമാനവും കൈതോക്ക് കൊണ്ടുള്ളതാണെന്നും ഇക്കാരണത്താൽ ഇത് കൊണ്ടുനടക്കുന്നവരുടെ സ്വഭാവം സംബന്ധിച്ചുള്ള പഠനത്തിന് അതീവ പ്രാധാന്യമുണ്ടെന്നും അമേരിക്കൻ ജേണൽ ഒാഫ് പബ്ലിക് ഹെൽത്തിെൻറ റോഹാനി റഹ്ബാർ പറഞ്ഞു. ഇതിൽ 66 ശതമാനം പേരും രഹസ്യമായി സൂക്ഷിക്കുന്നവരാണെങ്കിൽ 10 ശതമാനം പരസ്യമായിത്തന്നെ ഉപയോഗിക്കുന്നവരാണെത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.