ഇന്ത്യൻ വിദ്യാർഥികളുടെ അറസ്റ്റ്; യു.എസിൽ നിന്ന് 30 പേർ മടങ്ങി
text_fieldsഹൈദരാബാദ്: ആന്ധ്ര-െതലങ്കാന സ്വദേശികളായ 30 വിദ്യാർഥികൾ അമേരിക്കയിൽ നിന്ന് മടങ്ങി. വ്യാജ സർവകലാശാലയിൽ പ്രവ േശനം നേടിയതിനെ തുടർന്ന് 129 ഇന്ത്യൻ വിദ്യാർഥികൾ യു.എസിൽ അറസ്റ്റിലായ സാഹചര്യത്തിലാണ് ഇവരുെട മടക്കം.
ഇവരും വ്യാജ സർവകലാശാലയിൽ പ്രവേശനം തേടിയിരുന്നുവെന്നും എന്നാൽ ഇവർക്കെതിരെ നോട്ടീസോ അറസ്റ്റ് വാറണ്ടോ ഇല്ലെന്ന് അറസ്റ്റിലായ വിദ്യാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന തെലുഗു സംഘടന അറിയിച്ചു. തിരികെ പോരുക എന്നതാണ് ഇവർക്ക് മുന്നിലുള്ള ഏറ്റവും സുരക്ഷിതമായ മാർഗമെന്നും സംഘടന വ്യക്തമാക്കി.
യു.എസിൽ അറസ്റ്റിലായ 129 വിദ്യാർഥികളും തെലങ്കാന, ആന്ധ്രസ്വദേശികളാണ്. ഇവർ അറസ്റ്റിൽ തന്നെ തുടരുകയാണ്. യു.എസ് അധികൃതർ രൂപീകരിച്ച വ്യാജ സർവകലാശാലയിൽ 600 വിദ്യാർഥികളാണ് പേര് രജിസ്റ്റർ ചെയ്തത്. അതിൽ 90 ശതമാനവും ഇന്ത്യൻ വിദ്യാർഥികളും അവരിൽ 80 ശതമാനവും ആന്ധ്ര- തെലങ്കാന സ്വദേശികളുമാണ്. വിസ തട്ടിപ്പിൽ റിക്രൂട്ടർമാറായി പ്രവർത്തിച്ച എട്ട് വിദ്യാർഥികളും അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.