അമേരിക്കയിൽ ക്രിസ്ത്യൻ ദേവാലയം ഹിന്ദുക്ഷേത്രമാകുന്നു
text_fieldsവാഷിങ്ടൺ: യു.എസ് സംസ്ഥാനമായ വിർജീനിയയിലെ പോർട്സ്മൗത്തിൽ ക്രിസ്ത്യൻ ദേവ ാലയം ഹിന്ദുക്ഷേത്രമാകുന്നു. 30 വർഷം പഴക്കമുള്ള ചർച്ചാണ് സ്വാമിനാരായൺ ക്ഷേത്രമായി രൂപംമാറുന്നത്. ഗുജറാത്തിലെ അഹ്മദാബാദിൽ മണിനഗർ ആസ്ഥാനമായ സ്വാമിനാരായൺ ഗഡി സൻസ്താനാണ് 1.6 കോടി ഡോളർ (112 കോടി രൂപ) മുടക്കി ദേവാലയം വാങ്ങിയത്.
യു.എസിൽ ഇത് ആറാമത്തെ ക്രിസ്ത്യൻ ദേവാലയമാണ് ഹിന്ദുക്ഷേത്രമായി കൈമാറുന്നത്. കാലിഫോർണിയ, ലൂയിവിലെ, പെൻസൽവേനിയ, ലോസ്ആഞ്ജലസ്, ഒഹായോ എന്നിവിടങ്ങളിലും മുമ്പ് സമാന രീതിയിൽ ചർച്ചുകൾ ക്ഷേത്രങ്ങളാക്കിയിരുന്നു. യു.കെയിലും കാനഡയിലും ക്രിസ്ത്യൻ ആരാധനാലയങ്ങൾ ഇതേ ട്രസ്റ്റ് ഏറ്റെടുത്ത് സ്വാമിനാരായൺ ക്ഷേത്രമാക്കിയിട്ടുണ്ട്. വിർജീനിയയിൽ 10,000ത്തോളം ഗുജറാത്തികൾ താമസിക്കുന്നുണ്ട്. അഞ്ചേക്കർ സ്ഥലത്ത് 18,000 ചതുരശ്ര അടി വലുപ്പത്തിലാണ് ദേവാലയമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.