അഫ്ഗാനിലേക്ക് 3000 യു.എസ് സൈനികർകൂടി
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താനിൽ അമേരിക്കൻ സൈന്യത്തിെൻറ എണ്ണം വർധിപ്പിക്കാൻ നീക്കം. താലിബാനും െഎ.എസിനുമെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായാണ് ഡോണൾഡ് ട്രംപ് ഭരണകൂടം 3000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അയക്കാൻ പദ്ധതിയിടുന്നത്. അഫ്ഗാനിൽനിന്ന് 2018ഒാടെ സൈനികരെ തിരിച്ചുവിളിക്കുകയെന്ന മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ നയത്തിനെതിരായാണ് ട്രംപിെൻറ നീക്കം. ഇതിന് പെൻറഗണിെൻറ പിന്തുണയുമുണ്ട്. മേയ് 25ന് ബ്രസൽസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ട്രംപ് പദ്ധതി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഒബാമയുെട കാലത്ത് അഫ്ഗാനിലെ യു.എസ് സൈനിക സാന്നിധ്യം ഘട്ടംഘട്ടമായി കുറച്ചിരുന്നു. നിലവിൽ രാജ്യത്ത് 8400 സൈനികരാണുള്ളത്. അഫ്ഗാൻ സൈനികർക്ക് ഉപദേശങ്ങളും പരിശീലനങ്ങളും നൽകുന്ന സൈനിക ഉപദേശകരായിട്ടാണ് ഇവർ ഇവിടെ പ്രവർത്തിക്കുന്നത്. ഇവർക്ക് നേരിട്ട് റെയ്ഡിൽ പെങ്കടുക്കാനാകില്ല.
ഒബാമയുടെ ഇൗ നയം പൂർണമായും തിരുത്തുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ളവരെ ഉപദേശകർ എന്നതിൽനിന്ന് മാറ്റി പോരാളികളായിത്തന്നെ നിലനിർത്താനാണ് പദ്ധതി. ഇതിനുപുറമെയാണ് 3000 സൈനികരെക്കൂടി അയക്കുന്നത്. നാറ്റോ രാജ്യങ്ങളിൽനിന്ന് സൈനികരെയും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.