യു.എസിൽ കവർച്ച സംഘത്തിന് 37 വർഷം തടവ്
text_fieldsവാഷിങ്ടൺ: യു.എസ് വനിത നേതൃത്വം നൽകിയ കവർച്ചസംഘത്തിന് 37 വർഷം തടവ്. യു.എസിൽ ഇന ്ത്യൻ, ഏഷ്യൻ വംശജർ താമസിക്കുന്ന വീടുകളിൽ സായുധധാരികളായ സംഘം കവർച്ച നടത്തിയ സം ഭവത്തിലാണ് ഹ്യൂസ്റ്റനിലെ ചാക കാസ്ട്രോ (44) അടക്കമുള്ള സംഘത്തെ യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ലാറി ജെ. മൈക്കിൾസൺ ശിക്ഷിച്ചത്.
ജോർജിയ, ന്യൂയോർക്, ഒഹായോ, മിഷിഗൻ, ടെക്സസ് എന്നിവിടങ്ങളിൽ 2011 മുതൽ 2014 വരെ നടത്തിയ കവർച്ചക്കേസുകളിലാണ് ശിക്ഷിച്ചത്. എല്ലാ കവർച്ചക്കും നേതൃത്വം നൽകിയത് കാസ്ട്രോ ആയിരുന്നുെവന്ന് കോടതി കണ്ടെത്തി. പ്രത്യേകസ്ഥം കണ്ടെത്തി ആസുത്രിതമായി കവർച്ച നടത്തുകയായിരുന്നു ഇവരുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.