ഹാർവി: വെള്ളപ്പൊക്കത്തിൽ മരണം 38
text_fieldsഹ്യൂസ്റ്റൻ: യു.എസിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാർവി ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ എണ്ണം 38 ആയി. 20 പേരെ കാണാതായിട്ടുണ്ട്. ടെക്സസിൽ കനത്ത നാശം വിതക്കുന്ന കാറ്റുമൂലം പതിനായിരങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുകയാണ്. 10 ലക്ഷം കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്.
അതിനിടെ, ഹ്യൂസ്റ്റന്‍ സമീപം ക്രോസ്ബിയിൽ അർക്കീമ എന്ന രാസഫാക്ടറിയിൽ സ്ഫോടനമുണ്ടായി. ആളപായമില്ല. ചുഴലിക്കാറ്റ് വീശിയ ആഗസ്റ്റ് 25ന് തന്നെ ഇൗ പ്ലാൻറ് അടച്ചുപൂട്ടിയിരുന്നു.വെള്ളം തിരിച്ചിറങ്ങാൻ തുടങ്ങിയാൽ നഷ്ടത്തിെൻറ ആഘാതം കൂടുതൽ വ്യക്തമാവുമെന്ന് സുരക്ഷ ഉദ്യോഗസ്ഥർ കരുതുന്നു. കഴിഞ്ഞദിവസം, വെള്ളം കുറഞ്ഞ പ്രദേശത്ത് കണ്ടെത്തിയ വാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തി. പേമാരിയിൽപെട്ട് വാഹനം ഒഴുകിപ്പോയതാകാമെന്ന് കരുതുന്നു.
ഹ്യൂസ്റ്റനിലെ പലയിടങ്ങളും പൂർവസ്ഥിതിയിലേക്ക് െകാണ്ടുവരുന്നതിന് മാസങ്ങൾ തന്നെയെടുക്കുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഇവിടെ താമസിക്കുന്ന ഒരുലക്ഷത്തോളം ഇന്ത്യൻ വംശജരെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്.
ശക്തമായ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ സംഘങ്ങൾ സജീവമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.