ഫ്ലോറിഡയിൽ നടപ്പാലം തകർന്ന് നാലു മരണം
text_fieldsമിയാമി: ഫ്ലോറിഡയിൽ പുതിയ രീതിയിൽ പണിത നടപ്പാലം തകർന്നു വീണ് നാലു മരണം. വ്യാഴാഴ്ച ഉച്ചക്ക് ഇന്ത്യൻ സമയം 1.30ന് നാണ് സംഭവം. പടിഞ്ഞാറൻ മിയാമിയിെല തിരക്കേറിയ റോഡിലേക്കാണ് പാലം പൊളിഞ്ഞു വീണത്. അപകടത്തിൽ ഏട്ട് വാഹനങ്ങൾ തകർന്നു. പാലത്തിെൻറ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷെപ്പടുത്തിയ ഒമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വീറ്റ് വാട്ടർ സിറ്റിയുമായി ഫ്ലോറിഡ ഇൻറർ നാഷണൽ യൂണിവേഴ്സിറ്റി ക്യാംപസിനെ ബന്ധിപ്പിക്കുന്ന പാലമാണു തകർന്നത്. വിദ്യാർഥികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനായാണ് പാലം പണിതിരുന്നത്. താഴെയുള്ള റോഡിൽ വാഹനങ്ങൾ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട സമയത്താണ് പാലം തകർന്നുവീണതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇതാണു അപകടത്തിെൻറ വ്യാപ്തി വർധിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം.
പാലം തകർന്നു വീഴുേമ്പാൾ മുകളിൽ ജോലിക്കാരുണ്ടായിരുന്നുവെന്ന് പാലം പണി ഏെറ്റടുത്തിരുന്ന ഏജൻസി അറിയിച്ചു. അവരുടെ നില എന്താണെന്ന് അറിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
റോഡു മുറിച്ചുകടക്കവെ പതിനെട്ടുകാരിയായ വിദ്യാർഥിനി മരിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപ്പാലം നിർമിക്കാൻ തീരുമാനിച്ചത്.174 അടി നീളമുള്ള പാലത്തിന് 960 ടൺ ഭാരവുമുണ്ട്. പാലത്തിെൻറ വിവിധ ഭാഗങ്ങൾ ഇപ്പോഴും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്നും രക്ഷാപ്രവർത്തനം നടത്തുന്നവർ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.