ബ്രസീലിൽ അക്രമികൾ പൊലീസ് ഹെലികോപ്റ്റർ വെടിവെച്ചിട്ടു; നാല് മരണം
text_fieldsബ്രസീലിയ: ബ്രസീലിൽ മയക്ക് മരുന്ന് സംഘം പൊലീസ് ഹെലികോപ്റ്റർ വെടിവെച്ച് വീഴ്ത്തി. നാലു പൊലീസുകാർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ റിയോ ഡി ജനീറോയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് വ്യോമയാന വിഭാഗം അറിയിച്ചിരിക്കുന്നത്. റിയോഡി ജനീറയുടെ സമീപ സ്ഥലമായ സിദാദി ദി ദിയൂസിൽ അക്രമികളും പൊലീസും തമ്മിൽ വെടിവെപ്പ് തുടരുകയാണെന്ന് ദൃക്സാക്ഷികൾ അറിയിച്ചിട്ടുണ്ട്.
മയക്കു മരുന്ന് സംഘങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയെ സഹായിക്കാനെത്തിയതായിരുന്നു അക്രമത്തിനിരയായ ഹെലിക്കോപ്റ്റർ.
2009 ലും പൊലീസിനെതിരെ മയക്ക് മരുന്ന് സംഘങ്ങളുടെ അക്രമങ്ങളുണ്ടായിട്ടുണ്ട്. 2016 സെപ്തംവരെ മയക്കുമരുന്ന് സംഘങ്ങളുമായുള്ള സംഘട്ടനത്തിൽ 3649 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.