ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം: ട്രംപ്-ആബെ ടെലിഫോൺ ചർച്ച
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയയുടെ ആക്രമണഭീഷണിയിൽ നിന്ന് ദക്ഷിണ െകാറിയയെ സംരക്ഷിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ട്രംപുമായുള്ള ടെലിഫോൺ സംഭാഷണത്തിനുശേഷമായിരുന്നു ആബെയുടെ പ്രതികരണം. എന്നാൽ, സൈനികനടപടിയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തില്ല.
ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചതിനുശേഷമായിരുന്നു ഇരുവരുടെയും സംഭാഷണം. മിസൈൽ പരീക്ഷണങ്ങളിൽ നിന്ന് ഉത്തര കൊറിയയെ തടയാൻ ചൈന ഒന്നും ചെയ്യുന്നില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
അതിനിടെ, ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണി ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം വിളിക്കില്ലെന്ന് യു.എസ് വ്യക്തമാക്കി. ഉത്തര കൊറിയയുടെ വെല്ലുവിളി തടയാൻ അന്താരാഷ്ട്രതലത്തിലുള്ള കൂടിയാലോചനകൾ കൊണ്ടൊന്നും കഴിയില്ലെന്ന സന്ദേശം പ്രചരിപ്പിക്കാൻ മാത്രമേ അതുെകാണ്ട് കഴിയൂവെന്ന് യു.എന്നിലെ യു.എസ് സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. മുമ്പും യു.എൻ രക്ഷാസമിതി ഉത്തര കൊറിയക്കെതിരെ നിരവധി പ്രമേയങ്ങൾ െകാണ്ടുവന്നിരുന്നു. എന്നാൽ, അതെല്ലാം അവഗണിച്ച് പരീക്ഷണം തുടരുകയായിരുന്നു. ഉത്തര കൊറിയയുടെ മിസൈൽപരീക്ഷണത്തിനു മറുപടിയായി കൊറിയൻ മുനമ്പിൽ കഴിഞ്ഞദിവസം യു.എസ് ബോംബറുകൾ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.