വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍
text_fieldsലൂസിയാന: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍. അമേരിക്കൻ നഗ രമായ ലൂസിയാനായിലെ സ്കൂൾ ക്യാമ്പസിലാണ് സംഭവം. കുട്ടികള്‍ തമ്മില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച് ച മാതാവ് മെഗന്‍ ആഡ് കിന്‍സ് (32) ആണ് അറസ്റ്റിലായത്.
ന്യൂ ഓര്‍ലിയന്‍സ് ഹൈസ്ക്കൂളില്‍ നടന്ന അടിപിടി മെഗൻ എന്ന സ ്ത്രീയുടെ മകനാണ് സ്മാർട് ഫോണിൽ പകര്‍ത്തിയത്. അന്നുതന്നെ മെഗൻ അത് പ്രചരിപ്പിക്കുകയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ ചിലര്‍ ഈ ദൃശ്യങ്ങൾ കാണുകയും തുടര്‍ന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
ലൂസിയാനയിൽ നിയമമനുസരിച്ചു നിയമ വിരുദ്ധമായ എന്തിെൻറയും ദൃശ്യങ്ങളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്. അറസ്റ്റിലായ മെഗനെ കറക്ഷ്ണല്‍ സെൻററില്‍ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. അഞ്ഞൂറ് ഡോളർ പിഴയും, ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.