റോബോട്ടിക്സ് മത്സരത്തിൽ അഫ്ഗാൻ പെൺകുട്ടികൾക്ക് വെള്ളിത്തിളക്കം
text_fieldsവാഷിങ്ടൺ: യു.എസിൽ നടന്ന അന്താരാഷ്ട്ര റോേബാട്ടിക്സ് മത്സരത്തിൽ അഫ്ഗാനിസ്താനിൽനിന്നുള്ള പെൺകുട്ടികൾ വെള്ളിമെഡൽ നേടി. പോളണ്ടിൽനിന്നുള്ള സംഘത്തിനൊപ്പമാണ് ഇവർ വെള്ളിമെഡൽ പങ്കിട്ടത്. യൂറോപ്പിൽനിന്നുള്ള സംഘം സ്വർണമെഡൽ നേടി. അമേരിക്കക്ക് വെങ്കലവും.
150 രാജ്യങ്ങളിൽനിന്നുള്ള കൗമാരക്കാരാണ് മത്സരത്തിൽ മാറ്റുരച്ചത്. ആദ്യമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. കാബൂളിലെ അമേരിക്കൻ എംബസിയിൽ ചെന്ന് രണ്ടു തവണ വിസക്കായി അപേക്ഷ നൽകിയിട്ടും നിരസിച്ചതിനെ തുടർന്ന് മത്സരം തുടങ്ങുന്നതിനു മുേമ്പ ശ്രദ്ധാേകന്ദ്രമായിരുന്നു അഫ്ഗാൻ സംഘം. മത്സരം നടക്കുന്നതിെൻറ ഒരാഴ്ച മുമ്പ് ഇൗ പെൺകുട്ടികളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തനൽകിയതോടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിസ നൽകാൻ നിർദേശിക്കുകയായിരുന്നു. യുദ്ധഭൂമിയെന്നാണ് അഫ്ഗാനിസ്താൻ അറിയപ്പെടുന്നത്. എന്നാൽ, തങ്ങൾ അതുമാത്രമല്ലെന്ന് തെളിയിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്ന് സംഘം മാധ്യമങ്ങളോടു പറയുകയും ചെയ്തു.
ഗാംബിയൻ പെൺസംഘത്തിനും ആദ്യം വിസ നിഷേധിച്ചിരുന്നു. സിറിയയിൽനിന്നുള്ള മൂന്ന് അഭയാർഥിപെൺകുട്ടികളുടെ സംഘവും മത്സരത്തിനുണ്ടായിരുന്നു. റെഫ്യൂജി, റോബോട്ട് എന്നീ വാക്കുകൾ സംയോജിപ്പിച്ച് റോബോജീ എന്നാണ് അവർ റോബോട്ടിന് പേരു നൽകിയത്. മത്സരത്തിൽ പെങ്കടുത്ത 830ൽ 209 പേർ പെൺകുട്ടികളാണ്. അഫ്ഗാനിസ്താൻ കൂടാതെ യു.എസ്, േജാർഡൻ, ഫലസ്തീൻ, വനൗതു എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംഘത്തിൽ മുഴുവനും പെൺകുട്ടികളാണ്. 2018ലെ മത്സരം മെക്സിേകാസിറ്റിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.