അഫ്ഗാനിസ്താൻ: പകുതി യു.എസ് സൈനികരെ ഉടൻ പിൻവലിക്കുമെന്ന് താലിബാൻ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ വിന്യസിച്ച പകുതിയോളം സൈനികരെ മേയ് ഒന്നിനകം പിൻവലിക് കുമെന്ന് യു.എസ് ഉറപ്പുനൽകിയതായി താലിബാൻ. മോസ്കോയിൽ യു.എസ്, അഫ്ഗാൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കവെയാണ് താലിബാൻ വക്താവ് അബ്ദുൽ സലാം ഹനഫി ഇക്കാര്യം അറിയിച്ചത്.
അതേസമയം, സൈന്യത്തെ പിൻവലിക്കുന്നതിെൻറ സമയപരിധിയെ കുറിച്ച് യു.എസ് അറിയിച്ചിട്ടില്ല. യു.എസ് ഫെബ്രുവരി ആദ്യവാരം മുതൽ സൈന്യത്തെ പിൻവലിക്കുന്ന നടപടികൾ തുടങ്ങുമെന്നാണ് അറിയിച്ചതെന്നും ഹനഫി വ്യക്തമാക്കി. എന്നാൽ, സൈന്യത്തെ പിൻവലിക്കാനായി നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പെൻറഗൺ വക്താവ് വെളിപ്പെടുത്തി. താലിബാെൻറ അവകാശവാദം കാബൂളിലെ യു.എസ് സൈനിക വക്താവും തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.