വിമർശനങ്ങൾക്കൊടുവിൽ മക്കെയിന് ട്രംപിെൻറ ആദരം
text_fieldsവാഷിങ്ടൺ: അന്തരിച്ച സെനറ്റർ ജോൺ മക്കെയിന് ഒടുവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആദരം. സംസ്കാരം നടക്കുന്നതുവരെ അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ട്രംപ് നിർദേശിച്ചു.
അർബുദ ബാധിതനായി ചികിത്സയിൽ കഴിഞ്ഞ മക്കെയിൻ ശനിയാഴ്ചയാണ് അന്തരിച്ചത്. രാഷ്ട്രീയപരമായും നയപരമായും വ്യത്യാസം പുലർത്തുന്നുണ്ടെങ്കിലും സെനറ്റർ എന്ന നിലയിൽ മക്കെയിൻ രാജ്യത്തിനു നൽകിയ സേവനങ്ങളെ വിലമതിക്കുന്നുവെന്നും ട്രംപ് അറിയിച്ചു. അദ്ദേഹം മരിച്ച വിവരമറിഞ്ഞ് ആദ്യം ട്രംപ് പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.