ഇന്ത്യയുമായി നയതന്ത്രബന്ധം ട്രംപ് അവഗണിച്ചു
text_fieldsവാഷിങ്ടണ്‍: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അവഗണിച്ചതായി മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞൻ ടിം റീമര്‍. മുന്‍ പ്രസിഡൻറുമാരായ ജോര്‍ജ് ബുഷിനെയും ബറാക് ഒബാമയെയും പോലെയല്ല ട്രംപിന് ഇന്ത്യയോടുള്ള നിലപാടെന്നും അദ്ദേഹം പറയുന്നു. ഡല്‍ഹിയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച നടക്കാനിരിക്കെയാണ് വെളിപ്പെടുത്തല്‍.
ഇരു രാജ്യങ്ങളുടെയും ബന്ധത്തിെൻറ ഭാവി വളരെ ശോഭനമാണെന്നും എന്നാല്‍, അമേരിക്ക ഇന്ത്യയുമായുള്ള ബന്ധത്തിന് പ്രാധാന്യം കല്പിക്കേണ്ടതുണ്ടെന്നും ഇന്ത്യയിലെ മുന്‍ യു.എസ് അംബാസഡറായ ടിം റീമര്‍ പറയുന്നു. ഫോറിന് പോളിസി മാസികയിലെഴുതിയ കുറിപ്പിലാണ് റീമറുടെ പ്രസ്താവന. ഇന്ത്യയുമായുള്ള ബന്ധത്തിെൻറ ആഴം വർധിപ്പിക്കാനും പരസ്പര വിശ്വാസം മുന്നോട്ടു കൊണ്ടുപോകാനും അമേരിക്ക സമയം മാറ്റിെവക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്നും റീമര്‍ ഉപദേശിക്കുന്നുണ്ട്.
ഗുണകരമായിരിക്കുമെന്നുറപ്പുണ്ടായിട്ടും ഇന്ത്യ-അമേരിക്ക ബന്ധം സുഗമമായി മുന്നോട്ടു പോകുന്നിെല്ലന്നത് ട്രംപ് ഭരണകൂടം അതിനെ എത്ര വിലകുറച്ചാണ് കാണുന്നതെന്നതിെൻറ തെളിവാണെന്നും കുറിപ്പില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.