അറസ്റ്റ് വരിക്കാനെത്തിയത് ഭാര്യയോട് യാത്രപറഞ്ഞ്
text_fieldsലണ്ടൻ: അർബുദരോഗത്തോട് മല്ലിട്ട് ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പത്നി കുൽസൂമിനോട് വിടപറഞ്ഞാണ് പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് പാകിസ്താനിലേക്ക് പുറപ്പെട്ടത്. ആശുപത്രിമുറിയിൽ നിറകണ്ണുകളോടെ ഭാര്യയെ തലോടുന്ന ശരീഫിെൻറയും അതുകണ്ട് കണ്ണുതുടക്കുന്ന മകൾ മർയമിെൻറ ചിത്രവും വേദന പകരുന്നതാണ്. അഴികൾക്കുള്ളിലായാൽ ജീവനോടെ ഇനി ഇങ്ങനെയൊരു കൂടിക്കാഴ്ചയുണ്ടാകില്ലെന്ന് ശരീഫിനറിയാം.
കുൽസൂമിെൻറ നില അതീവ ഗുരുതരമെന്നാണ് ഡോക്ടർമാർ പറയുന്നത്. വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ഒരുമാസത്തിലേറെയായി ജീവൻ നിലനിർത്തുന്നത്. പാക് ഫോേട്ടാഗ്രാഫർ ട്വിറ്ററിൽ പങ്കുെവച്ച ഇൗ ചിത്രം മർയം റീട്വീറ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം നിരവധിപേർ ഷെയർ ചെയ്തിട്ടുണ്ട്.
‘‘ശിക്ഷയനുഭവിക്കാൻ ഞാനും മകളും ഉടൻ തിരിച്ചെത്തുകയാണ്. അവരെന്നെ തൂക്കിലേറ്റുകയാണെങ്കിൽ, ത്യാഗത്തിലൂടെയല്ലാതെ സ്വാതന്ത്ര്യം നിലനിൽക്കില്ല എന്നു ഞങ്ങൾ മനസ്സിലാക്കും. വെൻറിലേറ്ററിൽ കഴിയുന്ന ഭാര്യയെ ഉപേക്ഷിച്ചുള്ള യാത്ര അത്ര എളുപ്പമുള്ള ഒന്നല്ല, എന്നാൽ ഞങ്ങൾ തിരിച്ചുവരുകയാണ്; ഇൗ പോരാട്ടത്തിൽ ഞങ്ങളുടെ ചുമതല നിർവഹിക്കാനായി. തടവറയിലെ അഴികൾ കൺമുന്നിൽ കാണുന്നുവെങ്കിലും ഞാൻ മടങ്ങിവരുകയാണ്.’’പുറപ്പെടും മുമ്പ് ലണ്ടനിലെത്തിയ അനുയായികളോട് ശരീഫ് പറഞ്ഞ വാക്കുകൾ. ഇത്തിഹാദ് എയർവേസിെൻറ അബൂ ദബി വിമാനത്തിൽ ലണ്ടനിൽനിന്ന് വൈകീേട്ടാടെയാണ് ശരീഫ് ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.