അലബാമയിൽ ഗർഭഛിദ്രം നിരോധിച്ചു
text_fieldsന്യൂയോർക്: യു.എസ് സംസ്ഥാനമായ അലബാമയിൽ ഗർഭഛിദ്രം നിരോധിക്കുന്ന ബില്ല് പാസാക ്കി. ഇതോടെ ഏതുഘട്ടത്തിലുള്ള ഗർഭഛിദ്രവും ക്രിമിനൽ കുറ്റമായി മാറും. അമ്മയുടെ ആരോഗ് യനില അതിഗുരുതരമാണെങ്കിൽ മാത്രം ഗർഭഛിദ്രത്തിന് അനുവദിക്കും. അതല്ലാതെ ബലാത്സംഗത്തിലൂടെ ഗർഭിണിയാകുന്ന സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്താൻ അനുമതിയുണ്ടായിരിക്കില്ല.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ആധിപത്യമുള്ള സെനറ്റിൽ ആറിനെതിരെ 25 വോട്ടുകൾക്കാണ് ബില്ല് പാസാക്കിയത്. നേരത്തേ ജനപ്രതിനിധി സഭയിൽ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ നിയമമാകും. അധികൃതരുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. നിയമം ലംഘിച്ച് ഗർഭഛിദ്രത്തിന് കൂട്ടുനിൽക്കുന്ന ഡോക്ടർമാർക്ക് 10 മുതൽ 99 വർഷം വരെ തടവുശിക്ഷ ലഭിക്കും. അതേസമയം ഗർഭഛിദ്രത്തിന് വിധേയമാകുന്ന സ്ത്രീകളെ ശിക്ഷിക്കില്ല.
മറ്റ് യു.എസ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അലബാമയാണ് ഗർഭഛിദ്രനിയമം കർക്കശമാക്കിയത്. ജോർജിയ പോലുള്ള സംസ്ഥാനങ്ങളിൽ ആറുമാസത്തിനു ശേഷം ഗർഭഛിദ്രം നടത്തരുതെന്നാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.