അലാസ്കയിൽ ഭൂകമ്പം; വൻ നാശനഷ്ടം
text_fieldsആൻകറേജ്: അമേരിക്കയിലെ അലാസ്കയിൽ വലിയ നഗരങ്ങളിലൊന്നായ ആൻകറേജ് വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം, ഭൂകമ്പത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.
Hope everyone is OK. This my wife, son & dogs inside during the #earthquake in Palmer, AK. I felt it in Fairbanks. Just broken stuff at our house. #Wyze pic.twitter.com/LMP7U5FJxR
— Eric Nelius (@AlaskaTugboater) November 30, 2018
ആൻകറേജിൽ നിന്ന് 11 കിലോ മീറ്റർ പടിഞ്ഞാറാണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന് ശേഷം തുടർ ചലനങ്ങളും ഉണ്ടായി. 40 തുടർ ചലനങ്ങളുണ്ടായതായി യു.എസ് ജിയോളജി വകുപ്പ് അറിയിച്ചു. 4.0 മുകളിൽ തീവ്രത രേഖപ്പെടുത്തിയ 10 തുടർ ചലനങ്ങളും 5.0 മുകളിൽ തീവ്രവത രേഖപ്പെടുത്തിയ മൂന്ന് ചലനങ്ങളും ഉണ്ടായി. ഏകദേശം മൂന്ന് ലക്ഷം പേർ താമസിക്കുന്ന മേഖലയാണ് ആൻകറേജ്.
#HolyCrap #Earthquake #anchorage pic.twitter.com/88MR0UVO3C
— Chase (@Chase_AK) November 30, 2018
ഭൂകമ്പത്തിന് പിന്നാലെ കീനായ് പെനിൻസുല തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. യു.എസിലെയും വടക്കേ അമേരിക്കയിലെയും മറ്റ് തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകണോമോയെന്ന കാര്യം പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.