വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർത്താൽ ഇസ്രായേലുമായുള്ള കരാറുകൾ റദ്ദാക്കും –ഫലസ്തീൻ
text_fieldsന്യൂയോർക്: വെസ്റ്റ്ബാങ്കിലെ മുഖ്യഭാഗമായ ജോർഡൻ താഴ്വരയും ചാവുകടലും കൂട്ട ിച്ചേർക്കുകയാണെങ്കിൽ ഇസ്രായേലുമായി ഒപ്പുവെച്ച എല്ലാ കരാറുകളും റദ്ദാക്കുമെന്ന് യു.എൻ വേദിയിൽ മുന്നറിയിപ്പുമായി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ജോർഡൻ താഴ്വരയും ചാവുകടലും ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ വാഗ്ദാനം.
വീണ്ടും സർക്കാർ രൂപവത്കരിക്കാൻ കിട്ടിയ അവസരം മുതലെടുത്ത് തീവ്രവലതുപക്ഷത്തിെൻറ പിന്തുണ ഉറപ്പിക്കാൻ നെതന്യാഹു വാഗ്ദാനം നിറവേറ്റുമോയെന്നാണ് ഫലസ്തീെൻറ ആശങ്ക. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ഉൾപ്പെടെ ലോകനേതാക്കൾ നെതന്യാഹുവിെൻറ പ്രഖ്യാപനത്തെ എതിർത്തിരുന്നു.
യു.എസിെൻറ മധ്യസ്ഥതയിൽ 1990കളിൽ അന്നത്തെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നേതാവ് യാസിർ അറഫാത്തും ഇസ്രായേൽ നേതാക്കളും തമ്മിൽ നിരവധി സമാധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.