‘എല്ലാം നഷ്ടമല്ല’; ചന്ദ്രയാൻ 2 പരീക്ഷണത്തെ അഭിനന്ദിച്ച് വിദേശ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: ചന്ദ്രെൻറ ദക്ഷിണ ദ്രുവത്തിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ചാന്ദ്രയാൻ 2 ദൗത്യത്തെ അഭിനന്ദി ച്ച് വിദേശമാധ്യമങ്ങൾ. ഐ.എസ്.ആർ.ഒയുടെ ശ്രമങ്ങളെ അഭിനന്ദിച്ച അമേരിക്കൻ മാധ്യമങ്ങൾ ‘‘ഒരു ദൗത്യത്തിൽ എല്ലാം നഷ് ടമാകില്ല’’ എന്നാണ് കുറിച്ചത്. ഇന്ത്യയുടെ എഞ്ചിനീയറിങ് കഴിവും നൂറ്റാണ്ടുകൾ നീണ്ട ബഹിരാകാശ ദൗത്യങ്ങളും രാ ജ്യത്തിെൻറ അഭിലാഷങ്ങളെ പൂർത്തീകരിക്കുന്നതാണെന്നാണ് ന്യൂയോർക്ക് ടൈംസ് എഴുതിയത്.
ഇന്ത്യയുടെ ചാന ്ദ്രപ്രവേശനം അവസാന നിമിഷങ്ങളിലുണ്ടായ ആശയവിനിമയ പ്രശ്നത്തിലൂടെ നഷ്ടമായെന്ന് ഗാർഡിയനും ഭാവിയിൽ ഇന്ത്യൻ കുതിപ്പ് തുടരുമെന്ന് ഫ്രഞ്ച് സ്പേസ് ഏജൻസി സി.എൻ.ഇ.എസും റിപ്പോർട്ട് ചെയ്തു.
38 സോഫ്റ്റ്ലാൻഡിങ് പരീക്ഷണങ്ങളിൽ പകുതി പോലും വിജയിച്ചിട്ടില്ലെന്നും എന്നാൽ ഇന്ത്യ അതിലേക്ക് കാലുവെച്ചെന്നും വാഷിങ്ടൺ പോസ്റ്റ് പറയുന്നു. ബഹിരാകാശ പര്യവേക്ഷണങ്ങളിലുള്ള ഇന്ത്യൻ അഭിലാഷങ്ങൾക്ക് തിരിച്ചടിയാണ് ചാന്ദ്രയാൻ 2 ദൗത്യം. സോഫ്റ്റ്ലാൻഡിങ് പരീക്ഷിച്ചു വിജയിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഇന്ത്യ പ്രതീക്ഷയായിരുന്നുവെന്നും വാഷിങ്ടൺ പോസ്റ്റിെൻറ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ച് ലാൻഡറിൽ നിന്ന് സിഗ്നൽ നഷ്ടമാവുകയായിരുന്നു.
37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാൻഡിങ് (മൃദുവിറക്കം) ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതാവുകയായിരുന്നു.
ഐ.എസ്.ആർ.ഒയെയും ചന്ദ്രയാൻ 2 ദൗത്യത്തിന് ചുക്കാൻപിടിച്ച ശാസ്ത്രജ്ഞരെയും അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളും ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.