പാകിസ്താനെതിരെ എന്തുനടപടിയും സ്വീകരിച്ചേക്കുമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഭീകരസംഘങ്ങൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാത്തപക്ഷം പാകിസ്താനെതിരെ എന്തുനടപടിയും സ്വീകരിച്ചേക്കുമെന്ന് വൈറ്റ്ഹൗസ് ശനിയാഴ്ച വ്യക്തമാക്കി. ‘‘താലിബാനും ഹഖാനി ശൃംഖലക്കുമെതിരെ നടപടിയെടുക്കാത്ത പാകിസ്താന് താക്കീത് നൽകാൻ സഹായധനം തടഞ്ഞുവെക്കുന്നതിനു പുറമെ, കൂടുതൽ നടപടികൾ യു.എസ് ആലോചിച്ചുവരുകയാണ്.
ഭീഷണി നേരിടുന്നതിന് യു.എസ് സ്വീകരിക്കുന്ന സംയമനത്തെ ആരും തെറ്റിദ്ധരിക്കരുത്’’- പേര് വെളിപ്പെടുത്താത്ത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രമുഖ നാറ്റോ ഇതര സഖ്യകക്ഷി എന്ന ഉഭയകക്ഷി പദവിയിൽനിന്ന് പാകിസ്താനെ നീക്കുന്ന കാര്യവും ആേലാചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് പാകിസ്താനുള്ള രണ്ട് ബില്യൻ ഡോളറിെൻറ സുരക്ഷ ധനസഹായം തടഞ്ഞുവെച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.