Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ കോവിഡ്​ മരണം...

യു.എസിൽ കോവിഡ്​ മരണം 22,109ആയി, ചൈനയിൽ 108 പേർക്കുകൂടി രോഗം​

text_fields
bookmark_border
donald-trump
cancel

വാഷിങ്​ടൺ: ചരി​ത്രത്തിലാദ്യമായി യു.എസിലെ 50 സംസ്ഥാനങ്ങളും ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ ്റവും കൂടുതൽ കോവിഡ്​ മരണനിരക്കുള്ള രാജ്യമായി യു.എസ്​ മാറിയതിനെ തുടർന്നാണ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ നടപടി. ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ളതും യു.എസിലാണ്​. വായോമിങ്​ സംസ്ഥാനമാണ്​ ഏറ്റവുമൊടുവിൽ ദുരന്തമേഖലയായി പ്രഖ്യാപിച്ചത്​. മാർച്ച്​ 20ന്​ ന്യൂയോർക്കിനെയാണ്​ ആദ്യം ദുരന്തബാധിത സംസ്ഥാനമായി പ്രഖ്യാപിച ്ചത്​. കോവിഡ്​ ബാധിച്ച്​ ഒരു ദിവസം 2000ത്തിലേറെ പേർ മരിച്ച ഏക രാജ്യവും യു.എസാണ്​.
ലോകത്ത്​ കോവിഡ്​-19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 114,539 ആയി. 193 രാജ്യങ്ങളിലായി 1,853,300പേരിലാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുള്ളത്​. 395,000 പേർ രോഗമുക്തരായി. യു.എസിൽ കോവിഡ്​ മരണം 22,109ആയി. അഞ്ചരലക്ഷത്തിലേറെ പേർ വൈറസ്​ ബാധിതരാണ്​. 41,831 പേർ രോഗമുക്​തി നേടി. മരണനിരക്കിൽ ഇറ്റലിയാണ്​ രണ്ടാമത്​-19,899. 156,363 പേർക്ക്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​​. മൂന്നാമതുള്ള സ്​പെയിനിൽ 17,489 പേരാണ്​ മരിച്ചത്​. ​ഫ്രാൻസിലും ബ്രിട്ടനിലും യഥാക്രമം14,393,10,612 എന്നിങ്ങനെയാണ്​ മരണനിരക്ക്​. രണ്ടുപേരുടെ കൂടി മരണം സ്​ഥിരീകരിച്ചതോടെ ചൈനയിൽ ആകെ മരണം 3341 ആയി. ആഫ്രിക്കയിൽ 791 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.
ദക്ഷിണ കൊറിയയിൽനിന്ന്​ ആറുലക്ഷം കോവിഡ്​ പരിശോധന കിറ്റുകൾ യു.എസിലേക്ക്​ അയക്കും. മാർച്ച്​ 25ന്​ ദക്ഷിണ കൊറിയൻ പ്രസിഡൻറ്​ മൂൺ ​െജ ഇന്നുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇതേക്കുറിച്ച്​ സംസാരിച്ചിരുന്നു. ​െചാവ്വാഴ്​ചയാണ്​ കിറ്റുകൾ അയക്കുക. വൈകാരെ ഒന്നരലക്ഷം കിറ്റുകൾകൂടി അയക്കുമെന്നും റോയി​ട്ടേഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.

ചൈനയിൽ 108 പേർക്കുകൂടി രോഗം​
ചൈനയിൽ 108 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ 98ഉം വിദേശത്തുനിന്ന്​ തിരിച്ചെത്തിയവർക്കാണ്​. ആറാഴ്​ചക്കിടെ ആദ്യമായാണ്​ രാജ്യത്ത്​ ഇത്രയേറെ പേർ​ വൈറസ്​ബാധിതരാകുന്നത്​. കോവിഡി​​െൻറ ​പ്രഭവകേന്ദ്രമായ ഹുബെയിൽ രണ്ടുപേർ മരിക്കുകയും ചെയ്​തു. വീണ്ടും വൈറസ്​ ബാധിതരുടെ എണ്ണം കൂടുന്നതും അടുത്തകാലത്ത്​ കോവിഡ്​ ​പോസിറ്റിവാണെന്ന്​ കണ്ടെത്തിയവർ രോഗലക്ഷണങ്ങൾ കാണിക്കാത്തതും ചൈനയെ ആശങ്കയിലാഴ്​ത്തുന്നുണ്ട്​.

യൂറോപ്പിന്​ ആശ്വാസം
ഫ്രാൻസിലും ഇറ്റലിയിലും മരണനിരക്ക്​ കുറയുന്നത്​ യൂറോപ്പിന്​ ആശ്വാസം പകരുന്നുണ്ട്​. ഇറ്റലിയിൽ മൂന്നാഴ്​ചക്കിടെ ഏറ്റവും കുറച്ച്​ മരണം റിപ്പോർട്ട്​ ചെയ്​തത്​ ഞായറാഴ്​ചയാണ്​. 19,900 പേർ മരിച്ച ഇറ്റലിയിൽ ചൊവ്വാഴ്​ച ഏതാനും ബിസിനസ്​ സ്​ഥാപനങ്ങൾക്ക്​ പ്രവർത്തിക്കാൻ അനുമതി നൽകി. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 315 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. സ്​പെയിനിൽ തിങ്കളാഴ്​ച 517 ​േപരാണ്​ മരിച്ചത്​. ഞായറാഴ്​ച 619 ആയിരുന്നു മരണം. 17,489 ആണ്​ ആകെ മരണം. രാജ്യത്ത്​ ലോക്​ഡൗണിൽ ഇളവു പ്രഖ്യാപിക്കാനും നീക്കമുണ്ട്​. കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജപ്പാനിലെ ഹൊക്കെയ്​ദോ ദ്വീപിൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു.
ജർമനിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുകയാണ്​.ഇറാനിൽ മരണം 4585 ആയി. റഷ്യയിൽ 24 മണിക്കൂറിനിടെ 2558 പേരിൽ രോഗം സ്ഥിരീകരിച്ചു. 148 പേരാണ്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yorkDonald Trump
News Summary - all states in usa declared as covid affected
Next Story