അരനൂറ്റാണ്ടിനിടെ യു.എസിലേക്ക് ക്യൂബയുടെ ചരക്കത്തെുന്നു
text_fieldsഹവാന: അരനൂറ്റാണ്ടിലേറെ നീണ്ട വാണിജ്യ ഉപരോധത്തിനിടെ ക്യൂബയില്‍നിന്ന് യു.എസിലേക്ക് ആദ്യമായി ചരക്ക് കപ്പലുകളത്തെുന്നു. ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ ചരിത്രപരമായ വഴിത്തിരിവായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ടണ്ണിന് 420 യു.എസ് ഡോളര്‍ എന്ന നിരക്കില്‍ മരക്കരി കയറ്റുമതി ചെയ്യാനുള്ള കരാറില്‍ യു.എസ് കമ്പനിയായ കോബാന ട്രേഡിങ്ങുമായി ക്യൂബ ഒപ്പുവെച്ചു.
55 വര്‍ഷമായി ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും ചില ഇളവുകള്‍ വഴിയാണ് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയില്‍നിന്ന് കമ്പനി ഇതിന് അനുമതി നേടിയെടുത്തത്. 2014ന്‍െറ ഒടുക്കത്തില്‍ ഒബാമയും ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോയും തമ്മില്‍ ഉരുത്തിരിഞ്ഞുവന്ന ബന്ധത്തിന്‍െറ പശ്ചാത്തലത്തിലുംകൂടിയാണ് ഇത്.
‘മരാബു’ എന്ന് അറിയപ്പെടുന്ന മരത്തിന്‍െറ 40 ടണ്‍ കരി ആണ് ആദ്യഘട്ടത്തില്‍ ക്യൂബ കപ്പലില്‍ കയറ്റിയയക്കുക. ജനുവരി 18ഓടെ ഇത് യു.എസിന്‍െറ മണ്ണിലത്തെുമെന്ന് ദേശീയപത്രമായ ‘ഗ്രാന്മ’ അറിയിച്ചു. അതേമസയം, യു.എസ് കോണ്‍ഗ്രസില്‍ മേധാവിത്വമുള്ള റിപ്പബ്ളിക്കന്മാര്‍ കമ്യൂണിസ്റ്റ് ദ്വീപിന്‍െറ മേലുള്ള മുഴുവന്‍ ഉപരോധവും എടുത്തുകളയുന്നതില്‍ കടുത്ത വിമുഖത പുലര്‍ത്തുന്നവരാണ്.
ക്യൂബ ഏകാധിപത്യ രാജ്യമാണെന്നാണ് ഇവരുന്നയിച്ചുകൊണ്ടിരിക്കുന്ന ആക്ഷേപം. എന്നാല്‍, നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ജനുവരി 20ന് അധികാരമേല്‍ക്കുന്നതിന്ുമുമ്പായി ക്യൂബയില്‍നിന്നുള്ള ചില പ്രത്യേക ഉല്‍പന്നങ്ങള്‍ക്ക് അനുമതിനല്‍കി ഉപരോധം മയപ്പെടുത്താനുള്ള നീക്കമാണ് ഒബാമ നടത്തുന്നത്. പ്രതിവര്‍ഷം 40,000ത്തിനും 80,000ത്തിനും ഇടയില്‍ ടണ്‍ മരക്കരി ക്യൂബ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും പോവുന്നത് യൂറോപ്പിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.